Press Release

www.ranjithkumarak.com
************************
Dt.07.1.2022
************************
ഒരു ലക്ഷത്തിലധികം കുട്ടികൾക്ക് വാക്സിൻ നൽകി
സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 1,02,265 കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രിവീണാ ജോർജ്. 20,307 ഡോസ് വാക്സിൻ നൽകിയ തൃശൂർ ജില്ലയാണ് മുന്നിൽ. 10,601 പേർക്ക് വാക്സിൻ നൽകി ആലപ്പുഴ ജില്ല രണ്ടാംസ്ഥാനത്തും 9533 പേർക്ക് വാക്സിൻ നൽകി കണ്ണൂർ ജില്ല മൂന്നാം സ്ഥാനത്തുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 3,18,329കുട്ടികൾക്കാണ് വാക്സിൻ നൽകിയത്. ഇതുവരെ 21 ശതമാനം കുട്ടികൾക്ക് വാക്സിൻ നൽകാനായെന്നും മന്ത്രി വ്യക്തമാക്കി.തിരുവനന്തപുരം 6899, കൊല്ലം 8508, പത്തനംതിട്ട 5075, കോട്ടയം 7796, ഇടുക്കി 3650, എറണാകുളം 3959, പാലക്കാട് 8744, മലപ്പുറം 6763,കോഴിക്കോട് 5364, വയനാട് 2161, കാസർഗോഡ് 2905 എന്നിങ്ങനെയാണ് കുട്ടികൾക്ക് വാക്സിൻ നൽകിയത്.കുട്ടികൾക്കായി 963 വാക്സിനേഷൻ കേന്ദ്രങ്ങളും 18 വയസിന് മുകളിലായി 679 വാക്സിനേഷൻ കേന്ദ്രങ്ങളും ഉൾപ്പെടെ ആകെ 1642വാക്സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.Dt. 07/01/2022
************************
വിദ്യാർഥികളുടെ വിവരം പ്രസിദ്ധീകരിച്ചു
2021-23 വർഷം ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) കോഴ്‌സ് (ഹിന്ദി, ഉറുദു, സംസ്‌കൃതം, അറബിക്)സർക്കാർ/ അൺഎയ്ഡഡ് സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ പേര് വിവരം www.education.kerala.gov.in ൽപ്രസിദ്ധീകരിച്ചു. ലിസ്റ്റിനോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്ന സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്ന രേഖകൾ സഹിതം 15നകംബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം.Dt. 07/01/2022
************************
വാക്സിനേഷൻ ആക്ഷൻ പ്ലാൻ രൂപീകരിച്ചു: മന്ത്രി വീണാ ജോർജ്*വാക്സിനേഷൻ കേന്ദ്രങ്ങൾ തിരിച്ചറിയാൻ പ്രത്യേക ബോർഡ്
15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷൻ തിങ്കളാഴ്ച ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ആക്ഷൻപ്ലാൻരൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. വകുപ്പുതല, ജില്ലാതല, സംസ്ഥാനതല മീറ്റിംഗുകൾ ചേർന്നശേഷമാണ് ആക്ഷൻ പ്ലാൻ രൂപീകരിച്ചത്. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് ആക്ഷൻ പ്ലാനിന് അന്തിമരൂപം നൽകിയത്. നിലവിലെ 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ, കുട്ടികളുടെ വാക്സിനേഷൻ എന്നിവ ഫലപ്രദമായിനടപ്പിലാക്കാൻ വേണ്ടിയാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയത്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക വാക്സിനേഷൻ ടീമിനെതയ്യാറാക്കുന്നതാണ്. കുട്ടികൾക്കുള്ള വാക്സിനേഷനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.വാക്സിന്റെ ലഭ്യതയ്ക്കനുസരിച്ച് 15 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ എത്രയും വേഗം പൂർത്തിയാക്കും.കുട്ടികളുടെ പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങളിൽ കോവാക്സിൻ മാത്രമാകും നൽകുക. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസവും ജനറൽ/ജില്ലാ/താലൂക്ക്/സിഎച്ച്സി എന്നിവിടങ്ങളിൽ കുട്ടികൾക്കുള്ള വാക്സിനേഷൻഉണ്ടായിരിക്കും. കുട്ടികളുടെ വാക്സിനേഷനായി പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങൾ ഈ ആശുപത്രികളിലുണ്ടാകും. എല്ലാപ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ബുധനാഴ്ചയൊഴികെ ഞായറാഴ്ച ഉൾപ്പെടെ 4 ദിവസങ്ങളിൽകുട്ടികളുടെ വാക്സിനേഷൻ കേന്ദ്രം പ്രവർത്തിക്കും.കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രങ്ങൾ പെട്ടെന്ന് തിരിച്ചറിയാനായി പിങ്ക് നിറത്തിലുള്ള ബോർഡ് പ്രദർശിപ്പിക്കും. ഈബോർഡുകൾ വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്ട്രേഷൻ സ്ഥലം, വാക്സിനേഷൻ സ്ഥലം എന്നിവിടങ്ങളിൽപ്രദർശിപ്പിക്കും.സ്മാർട്ട് ഫോണോ ഇന്റർനെറ്റുള്ള കമ്പ്യൂട്ടർ ഉപയോഗിച്ചോ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വാക്സിനേഷനായിപോകുന്നതായിരിക്കും നല്ലത്. സ്വന്തമായി രജിസ്റ്റർ ചെയ്യാൻ കഴിയാത്ത കുട്ടികളെ വിദ്യാഭ്യാസ വകുപ്പ്സഹായിക്കാമെന്നറിയിച്ചിട്ടുണ്ട്. ഭാവിയിൽ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ രജിസ്റ്റർ ചെയ്യുമ്പോൾ കൃത്യമായവിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ്. എന്തെങ്കിലും കാരണത്താൽ രജിസ്ട്രേഷൻ നടത്താൻ കഴിയാത്ത കുട്ടികൾക്ക് വാക്സിനേഷൻകേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്ത് വാക്സിൻ സ്വീകരിക്കാം. ഓരോ വിദ്യാഭ്യാസ സ്ഥാപനവും വാക്സിൻ എടുത്തവരുടേയുംഎടുക്കാത്തവരുടേയും എണ്ണം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നൽകും. അതിന്റെ കോപ്പി ആർസിഎച്ച് ഓഫീസർക്കും നൽകും.വാക്സിനേഷൻ കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കണം.ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെയുള്ള എല്ലാ ദിവസവും ജനറൽ/ജില്ലാ/താലൂക്ക്/സിഎച്ച്സി എന്നിവിടങ്ങളിൽ 18 വയസിന്മുകളിലുള്ളവർക്കായി പ്രത്യേക വാക്സിനേഷൻ കേന്ദ്രം ഉണ്ടായിരിക്കും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഇവർക്കുള്ള വാക്സിനേഷൻ സെന്റർ പ്രവർത്തിക്കും. മുതിർന്നവരുടെ വാക്സിനേഷൻകേന്ദ്രം തിരിച്ചറിയാനായി നീല നിറത്തിലുള്ള ബോർഡായിരിക്കും സ്ഥാപിക്കുക. ഈ ബോർഡുകൾ വാക്സിനേഷൻ കേന്ദ്രത്തിന്റെപ്രവേശന കവാടം, രജിസ്ട്രേഷൻ സ്ഥലം, വാക്സിനേഷൻ സ്ഥലം എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കും. വാക്സിനേഷൻ കേന്ദ്രങ്ങൾതെറ്റിപ്പോകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.Dt. 01/01/2022
************************
ട്രഷറി ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെടും
ട്രഷറി സെർവറിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരി ഒന്നിന് വൈകിട്ട് ആറ് മുതൽ ജനുവരി രണ്ടിന്വൈകിട്ട് ആറ് വരെയും ജനുവരി ഏഴിന് വൈകിട്ട് ആറ് മുതൽ ജനുവരി ഒൻപത് വൈകിട്ട് ആറ് വരെയും ട്രഷറി ഓൺലൈൻസേവനങ്ങൾ ലഭ്യമാവുകയില്ല. ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ മുൻകൂട്ടി ഇടപാടുകൾ നടത്തണം.Dt. 31/12/2021
************************
ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ എഴുതിയവർക്ക് ഇപ്രൂവ്‌മെന്റിന് അവസരം നൽകണം: ബാലാവകാശകമ്മീഷൻ
ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഇപ്രൂവ്‌മെന്റ് പരീക്ഷ എഴുതാൻ അവസരംനൽകണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവായി. ചെയർപേഴ്‌സൺ കെ.വി.മനോജ്കുമാർ കമ്മീഷൻ അംഗങ്ങളായബി. ബബിത, റെനി ആന്റണി എന്നിവരുടെ ഫുൾബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.കോവിഡ് സാഹചര്യത്തിൽ കുട്ടികൾക്ക് ലഭിച്ച മാർക്ക് മെച്ചപ്പെടുത്തുന്നതിനുളള അവസരം നിഷേധിക്കുന്നത് അവരുടെമാനസിക പിരിമുറുക്കവും ഭാവിയെ കുറിച്ചുളള ഉത്കണ്ഠയും കൂട്ടും. മുൻവർഷങ്ങളിൽ ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യം ഒരുവർഷത്തേക്ക് മാത്രം ഇല്ലാതാക്കാൻ പാടില്ല. കോവിഡ് രോഗവ്യാപന ഭീതിയിൽ പരീക്ഷ എഴുതിയ കുട്ടികൾക്ക് ഇംപ്രൂവ്‌മെന്റ്പരീക്ഷ എഴുതാനുളള അവസരം നിഷേധിക്കുന്നത് കുട്ടികൾക്കായുളള ദേശീയവും അന്തർദേശീയവുമായ അവകാശനിയമങ്ങളുടെ ലംഘനമായാണ് കമ്മീഷൻ കാണുന്നത്. ഈ സാഹചര്യത്തിലാണ് പരിമിതമായ സമയം ക്രമീകരിച്ച് ഒന്നാം വർഷഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും കമ്മീഷൻ നിർദ്ദേശം നൽകിയത്.ഉദ്ദേശിച്ച മാർക്ക് ലഭിക്കാത്തത് കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിന് തടസമാകും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിരവധിപരാതികൾ കമ്മീഷന് ലഭിച്ച സാഹചര്യത്തിലാണ് കുട്ടികൾക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാൻ അവസരം നൽകാൻനിർദ്ദേശിച്ചത്. ഇതിൻമേൽ സ്വീകരിച്ച നടപടി 30 ദിവസത്തിനകം റിപ്പോർട്ട് ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്.Dt. 09/12/2021
************************
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച് എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടൂ/വി.എച്ച്.എസ്.ഇതലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാത ത്തിൽപ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡ് നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷക്ഷണിച്ചു.കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ടവിദ്യാർത്ഥികളിൽ നിന്നും 2020-21 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടൂ/ വി.എച്ച്.എസ്.ഇതലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയവർക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. സ്‌കോളർഷിപ്പ് തുക 10,000 (പതിനായിരംരൂപ മാത്രം) രൂപയാണ്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകുന്നതാണ്. ബി.പി.എൽ അപേക്ഷകരുടെഅഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെയുംപരിഗണിക്കും. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സെറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്നഅവസാന തീയതി നവംബർ 5. കൂടുതൽ വിവരങ്ങൾക്ക് 0471-2300524 എന്ന നമ്പറിൽ ബന്ധപ്പെടുക.Dt. 29/10/2021
************************
ഹോമിയോ ബൂസ്റ്റർ മരുന്ന് വിതരണത്തിൽ വൻ പങ്കാളിത്തം
സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി വിദ്യാർഥികൾക്ക് ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം ചെയ്യുന്ന പദ്ധതി'കരുതലോടെ മുന്നോട്ട്' ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. ബുക്കിങ് ആരംഭിച്ച് മൂന്ന് ദിവസത്തിനകം 846351 പേര് രജിസ്റ്റർചെയ്തതായി ഹോമിയോപ്പതി വകുപ്പ് ഡയറക്റ്റർ അറിയിച്ചു. ഹോമിയോപ്പതി വകുപ്പിന്റെ ഡിസ്പെൻസറികളുംതിരഞ്ഞെടുക്കപ്പെട്ട പ്രത്യേക കിയോസ്‌കുകളിലുമായി 507303 കുട്ടികൾക്ക് ഇതിനകം മരുന്ന് വിതരണം ചെയ്തിട്ടുണ്ട്.രജിസ്റ്റർ ചെയ്തവർക്കുള്ള ആദ്യഘട്ട മരുന്ന് വിതരണം 1260 സെന്ററുകളിലായി തുടരും. ഇനിയും ബൂസ്റ്റർ മരുന്ന് ആവശ്യമുള്ളവിദ്യാർഥികൾക്കായി രക്ഷിതാക്കളാണ് ഓൺലൈനിലൂടെ അപേക്ഷകൾ നൽകേണ്ടത്. മരുന്ന് കഴിക്കുന്നവർ ഓരോ 21 ദിവസംകൂടുമ്പോഴും അടുത്ത ഡോസ് ഓൺലൈൻ ആയി തന്നെ ബുക്ക് ചെയ്യണമെന്നും വിശദ വിവരങ്ങൾക്കായി 1800 599 2011 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാമെന്നും ഹോമിയോപ്പതി ഡയറക്ടർ ഡോ.എം.എൻ വിജയാംബിക അറിയിച്ചു.Dt. 29/10/2021
************************
സെറ്റ്: അവസാന തീയതി നീട്ടി
ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാനിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷൻ നവംബർ മൂന്നിന് വൈകിട്ട് അഞ്ച് വരെദീർഘിപ്പിച്ചു. നോൺക്രീമീലെയർ വിഭാഗത്തിൽപ്പെടുന്നവർ പാസ്സാകുന്ന പക്ഷം നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെഒറിജിനൽ (2020 ഒക്ടോബർ 21നും 2021 നവംബർ മൂന്നിനും ഇടയിൽ ലഭിച്ചതായിരിക്കണം) ഹാജരാക്കേണ്ടതാണ്.Dt. 28/10/2021
************************
വിദ്യാർത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി
കോവിഡ് ലോക്ഡൗണിന് ശേഷം സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികളുടെ സുരക്ഷിത യാത്രക്കുള്ള എല്ലാ തയ്യാറെടുപ്പുകളുംഗതാഗത വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. സ്‌കൂൾ അധികൃതരും, ബസ് ജീവനക്കാരും,കുട്ടികളും പാലിക്കേണ്ട പെരുമാറ്റ രീതികളെക്കുറിച്ച് ഇന്ത്യയിൽ ആദ്യമായി സ്റ്റുഡന്റ്‌സ് ട്രാൻസ്‌പോർട്ട് പ്രോട്ടോക്കോൾസംസ്ഥാന ഗതാഗത വകുപ്പ് തയ്യാറാക്കി പ്രസിദ്ധീകരിച്ചു. ബസിനുള്ളിൽ തെർമൽ സ്‌കാനർ, സാനിറ്റൈസർ എന്നിവ കരുതുകയുംഡോർ അറ്റൻഡർ കുട്ടികളുടെ ടെംപറേച്ചർ പരിശോധിക്കുകയും കൈകൾ സാനിറ്റൈസ് ചെയ്യുകയും വേണം. എല്ലാ കുട്ടികളുംമാസ്‌ക് ധരിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. എല്ലാ ദിവസവും യാത്രഅവസാനിക്കുമ്പോൾ വാഹനം അണുനാശിനിയോ സോപ്പ് ലായനിയോ ഉപോയോഗിച്ച് കഴുകി വൃത്തിയാക്കണം. പ്രോട്ടോക്കോൾകൃത്യമായി പാലിക്കേണ്ട ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടെന്നും മന്ത്രി പറഞ്ഞു. ദീർഘകാലമായി ഉപയോഗിക്കാതെ കിടക്കുന്നസ്‌കുൾ ബസുകൾ റിപ്പയർ ചെയ്ത് ഫിറ്റ്‌നസ് പരിശോധനയും ട്രയൽ റണ്ണും സമയബന്ധിതമായി പൂർത്തിയാക്കാനുംനിർദ്ദേശിച്ചിട്ടുണ്ട്.മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളുകളിൽ നേരിട്ടെത്തി പരിശോധന നടത്തി വരുന്നു. ഡ്രൈവർമാർക്കുംഅറ്റൻഡർമാർക്കും നേരിട്ടും ഓൺലൈനായും പരിശീലനം നൽകും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ റിപ്പയർചെയ്യുന്നതിന് കെ.എസ്.ആർ.ടി.സി വർക്ക്‌ഷോപ്പുകളുടെ സൗകര്യം ഉപയോഗിക്കാം. കോവിഡിന്റെ പശ്ചാത്തലത്തിൽകെ.എസ്.ആർ.ടി.സി ആരംഭിച്ച ബോണ്ട് സർവ്വീസുകൾ ആവശ്യപ്പെടുന്ന സ്‌കൂളുകൾക്ക് നൽകും. ദൂരവും ട്രിപ്പുകളും പരിഗണിച്ച്പ്രത്യേക നിരക്കിലായിരിക്കും സർവ്വീസ് നടത്തുക. സ്‌കൂൾ ബസുകളേക്കാൾ കുറഞ്ഞ നിരക്കായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.അടുത്ത മാസത്തോടെ കെ.എസ്.ആർ.ടി.സി കൂടുതൽ സർവ്വീസുകൾ ആരംഭിക്കും. വിദ്യാർത്ഥികൾക്ക് നിലവിലുള്ള എല്ലാആനുകൂല്യങ്ങളും തുടർന്നും ലഭിക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ കെ.എസ്.ആർ.ടി.സി ആരംഭിക്കുന്നഗ്രാമവണ്ടി ഓടിത്തുടങ്ങുന്നതോടെ സംസ്ഥാനത്തെ ഉൾപ്രദേശങ്ങളിലെ വിദ്യാർത്ഥികളുടെ യാത്രാ പ്രശ്‌നം പരിഹരിക്കാൻസാധിക്കും. വിദ്യാർത്ഥികളെ കയറ്റുവാൻ മടി കാണിക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടി സ്വീകരിക്കും. ജില്ലാകളക്ടറുടെ നേതൃത്വത്തിലുള്ള സ്റ്റുഡന്റ്‌സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മറിറിയും മോട്ടോർ വാഹന വകുപ്പും കർശനമായിഇടപെടും. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് എം.എൽ.എ മാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.Dt. 26/10/2021
************************
ട്രാൻസ്ഫർ റിസൾട്ട് പ്രസിദ്ധീകരിച്ചു
ഹയർസെക്കണ്ടറി (വൊക്കേഷണൽ) ഒന്നാം വർഷ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്‌കൂൾ/കോഴ്‌സ് മാറ്റത്തിനുള്ള ട്രാൻസ്ഫർറിസൾട്ട് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജിൽ 'TransferAllotment Results' എന്ന ലിങ്കിൽ ട്രാൻസ്ഫർ റിസൾട്ട് കാണാം. പുതുതായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ/കോഴ്സിൽ 26 ന്വൈകുന്നേരം നാല് മണിക്ക് മുൻപ് സ്ഥിരപ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളിൽ സ്ഥിരപ്രവേശനം നേടിയില്ലെങ്കിൽപ്രവേശന പ്രക്രിയയിൽ നിന്ന് പുറത്താകും.ട്രാൻസ്ഫർ അലോട്ട്‌മെന്റ് പ്രക്രിയ പൂർത്തിയായ ശേഷം സപ്ലിമെന്ററി ഘട്ട പ്രവേശന നടപടികൾ ആരംഭിക്കും. ഈ ഘട്ടത്തിൽഇതുവരെ അപേക്ഷ നൽകാത്തവർക്ക് പുതിയ അപേക്ഷ നൽകാനും നേരത്തെ അപേക്ഷിച്ച് പ്രവേശനം ലഭിക്കാത്തവർക്ക്അപേക്ഷ പുതുക്കുന്നതിനും അവസരം ലഭിക്കും.Dt. 23/10/2021
************************
കെ.വൈ.സി രജിസ്‌ട്രേഷൻ
നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ വഴി വിവിധ സ്‌കോളർഷിപ്പുകൾക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി. അപേക്ഷസമർപ്പിക്കുന്നതിന് സംസ്ഥാനത്തെ ബന്ധപ്പെട്ട മുഴുവൻ ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസർമാരും അവരവരുടെ ആധാർ നമ്പർഉപയോഗിച്ചു നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ പുതിയ കെ.വൈ.സി രജിസ്‌ട്രേഷൻ എടുക്കണം. ഇതുമായി ബന്ധപ്പെട്ടകൂടുതൽ വിവരങ്ങൾക്ക്: www.dcescholarship.kerala.gov.in, www.collegiateedu.kerala.gov.in. ഫോൺ: 9446096580, 0471-2306580.ഇമെയിൽ: postmatricscholarship@gmail.com.Dt. 23/10/2021
************************
തിരികെ സ്‌കൂളിലേക്ക്.... സ്‌കൂൾ തുറക്കുന്നതു സംബന്ധിച്ച മാർഗ്ഗരേഖ പുറത്തിറക്കി
അടുത്തമാസം സ്‌കൂൾ തുറക്കുന്നതു സംബന്ധിച്ച മാർഗ്ഗരേഖ പുറത്തിറക്കി. പിആർ ചേമ്പറിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രിവീണാ ജോർജിന് കൈമാറിക്കൊണ്ട് വിദ്യഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് മാർഗരേഖ പുറത്തിറക്കിയത്.ഒന്നു മുതൽ ഏഴു വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതലും ബാക്കിയുള്ള ക്ലാസ്സുകൾ നവംബർ 15 മുതലുംആരംഭിക്കും. നിലവിലെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറന്നുപ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളാണ് ഈമാർഗ്ഗരേഖയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.പൊതു നിർദ്ദേശങ്ങൾ: രക്ഷകർത്താക്കളുടെ സമ്മതത്തോടെയാവണം കുട്ടികൾ സ്‌കൂളുകളിൽ എത്തിച്ചേരേണ്ടത്. കുട്ടികൾക്ലാസ്സുകളിലും ക്യാമ്പസിനകത്തും കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതാണ്. 1 മുതൽ 7 വരെ ക്ലാസ്സുകളിൽ ഒരു ബഞ്ചിൽപരമാവധി രണ്ട് കുട്ടികളാവാം. ഒരു ക്ലാസ്സിനെ രണ്ടായി വിഭജിച്ച് ഒരു സമയം പരമാവധി ക്ലാസ്സിലുള്ള കുട്ടികളുടെ പകുതികുട്ടികൾ ഹാജരാകാവുന്നതാണ്. സ്‌കൂളുകളുടെ സൗകര്യാർത്ഥം രാവിലെ 9 മുതൽ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസ്സുകൾആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്താവുന്നതാണ്. ആദ്യ രണ്ടാഴ്ച ക്ലാസ്സുകൾ ഉച്ചവരെ ക്രമീകരിക്കുന്നതായിരിക്കുംഉചിതം. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവൃത്തിദിവസമായിരിക്കുന്നതാണ്.1000 കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ ആകെ കുട്ടികളുടെ 25% മാത്രം ഒരു സമയത്ത് ക്യാമ്പസിൽ വരുന്ന രീതിയിൽ ക്ലാസ്സുകൾക്രമീകരിക്കേണ്ടതാണ്. കുട്ടികളുടെ എണ്ണം ക്രമീകരിച്ച് നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസ്സിലെയും കുട്ടികളെ ബാച്ചുകളായിതിരിക്കാവുന്നതാണ്. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളിൽ ഇത്തരം ബാച്ച് ക്രമീകരണം നിർബന്ധമല്ല. ക്രമീകരണ ചുമതലസ്‌കൂൾ മേധാവിക്കായിരിക്കും. ഭൗതിക സാഹചര്യ സാധ്യതയെ അടിസ്ഥാനമാക്കി കോവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായിവേണം സ്‌കൂളിൽ എത്തിച്ചേരേണ്ട വിദ്യാർത്ഥികളുടെ എണ്ണം നിശ്ചയിക്കേണ്ടത്. ഓരോ ബാച്ചിനും തുടർച്ചയായി മൂന്നുദിവസം(വിദ്യാർത്ഥികൾ അധികമുള്ള സ്‌കൂളുകളിൽ രണ്ട് ദിവസം) സ്‌കൂളിൽ വരാനുള്ള അവസരം ഒരുക്കണം. അടുത്ത ബാച്ച് അടുത്തമൂന്നു ദിവസമായിരിക്കും സ്‌കൂളിലെത്തേണ്ടത്. ഒരു ബാച്ചിൽ ഉൾപ്പെട്ട വിദ്യാർത്ഥി സ്ഥിരമായി അതേ ബാച്ചിൽ തന്നെതുടരേണ്ടതാണ്.ബാച്ചുകളുടെ ക്രമീകരണം സംബന്ധിച്ച് രക്ഷിതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ച് തീരുമാനം കൈക്കൊള്ളാവുന്നതാണ്.ഒരു പ്രദേശത്തുനിന്നുവരുന്ന കുട്ടികളെ കഴിവതും ഒരു ബാച്ചിൽ പെടുത്തുന്നതാണ് ഉചിതം. ഭിന്നശേഷിയുള്ള കുട്ടികൾആദ്യഘട്ടത്തിൽ വരേണ്ടതില്ല. ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ള കുട്ടികളും വീട്ടിലെ രോഗികളുമായി സമ്പർക്കമുള്ളകുട്ടികളും സ്‌കൂളിൽ ഹാജരാകേണ്ടതില്ല. രോഗലക്ഷണം ഉള്ള കുട്ടികൾ (ചുമ, പനി, ജലദോഷം, തൊണ്ടവേദന, മറ്റു കോവിഡ്അനുബന്ധ ലക്ഷണം) പ്രാഥമിക സമ്പർക്കം ഉള്ള/സംശയിക്കുന്ന കുട്ടികൾ/ജീവനക്കാർ, സമ്പർക്കവിലക്കിൽ ഇരിക്കുന്നകുട്ടികൾ/ജീവനക്കാർ, കോവിഡ് വ്യാപനംമൂലം പ്രാദേശിക നിയന്ത്രണം ഉള്ള സ്ഥലങ്ങളിൽ നിന്നുള്ളവർ എന്നിവർ സ്‌കൂളിൽഹാജരാകേണ്ടതില്ല.കോവിഡ് ബാധിതർ വീട്ടിലുണ്ടെങ്കിൽ കോവിഡ് പ്രോട്ടോക്കോൾ കൃത്യമായും പാലിക്കേണ്ടതാണ്. നല്ല വായുസഞ്ചാരമുള്ളമുറികൾ/ഹാളുകൾ മാത്രമേ അദ്ധ്യാപനത്തിനായി തെരഞ്ഞെടുക്കാവൂ. സാധ്യമാകുന്ന ഘട്ടങ്ങളിൽ തുറന്ന സ്ഥലത്തെ അദ്ധ്യയനംപ്രോത്സാഹിപ്പിക്കേണ്ടതാണ്. കുട്ടികളെ സ്‌കൂളിൽ എത്തിക്കാനും തിരികെ കൊണ്ടു പോകാനുമായി വരുന്ന രക്ഷിതാക്കൾസ്‌കൂളിൽ പ്രവേശിക്കാതിരിക്കുന്നതിനും കൂട്ടം കൂടാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിസ്‌കൂളുകളുടെ സാഹചര്യംകൂടി കണക്കിലെടുത്ത് നൽകുന്നതിനുള്ള നടപടി സ്വീകരിക്കണം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്ഇത് നടപ്പിലാക്കേണ്ടതാണ്.ആദ്യത്തെ രണ്ടാഴ്ചയ്ക്ക് ശേഷം ക്ലാസ്സിൽ എത്തിച്ചേരേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് സമ്പ്രദായം, ഉച്ചഭക്ഷണം തുടങ്ങിയകാര്യങ്ങളിൽ അവലോകനം നടത്തി വിദ്യാഭ്യാസ വകുപ്പ് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതാണ്. മോഡൽ റസിഡൻഷ്യൽസ്‌കൂളുകൾ തുറന്നു പ്രവർത്തിക്കാവുന്നതാണ്. ഭിന്നശേഷിയുള്ള കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ഘട്ടത്തിൽവരേണ്ടതില്ല എന്ന് നിർദേശമുണ്ടെങ്കിലും കാഴ്ച/ശ്രവണ പരിമിതിയുള്ള കുട്ടികൾ മാത്രമുള്ള സ്‌പെഷ്യൽ സ്‌കൂളുകൾ തുറന്ന്പ്രവർത്തിക്കാവുന്നതാണ്. ഹോസ്റ്റലുകൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള പ്രത്യേക മാർഗനിർദ്ദേശം പിന്നീട്പുറപ്പെടുവിക്കുന്നതാണ്. സ്‌കൂൾ തുറക്കുന്നതിന് മുൻപുതന്നെ എല്ലാ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരും രണ്ടു ഡോസ്വാക്‌സിൻ എടുത്തിരിക്കേണ്ടതാണ്. കുട്ടികളെ സ്‌കൂളിലെത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ, സ്‌കൂൾബസ് ഡ്രൈവർമാർ,മറ്റ് താത്ക്കാലിക ജീവനക്കാർ എന്നിവർ രണ്ട് ഡോസ് വാക്‌സിൻ എടുത്തിരിക്കേണ്ടതാണ്.കോവിഡ് വ്യാപനംമൂലം പ്രാദേശികനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പ്രദേശങ്ങളിൽ ഡിഡിഎംഎ/ജില്ലാഭരണകൂടം/ആരോഗ്യവകുപ്പ് എന്നിവരുടെ നിർദ്ദേശാനുസരണം സ്‌കൂൾമേധാവികൾ ക്ലാസുകൾ ക്രമീകരിക്കേണ്ടതാണ്.സ്‌കൂൾസംബന്ധമായ എല്ലാ യോഗങ്ങൾ തുടങ്ങുമ്പോഴും ക്ലാസുകൾ തുടങ്ങുമ്പോഴും കോവിഡ് അനുയോജ്യ പെരുമാറ്റംഓർമ്മപ്പെടുത്തുകയും കോവിഡ് ജാഗ്രതാനിർദ്ദേശങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്. അക്കാദമികപ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ മാർഗ്ഗരേഖ തുടർന്ന് പ്രസിദ്ധീകരിക്കുന്നതാണ്. സ്‌കൂൾതലത്തിൽ ഹെല്പ്പ് ലൈൻഏർപ്പെടുത്തേണ്ടതാണ്.സ്‌കൂളുകൾ സജ്ജമാക്കൽ: സ്‌കൂളുകൾ കഴിഞ്ഞ കുറെയേറെ മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ആയതിനാൽ ഒക്ടോബർ25 നകം എല്ലാ വിദ്യാലയങ്ങളിലും അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കേണ്ടതാണ്. അതോടൊപ്പം ഭിത്തികൾ കഴിയാവുന്നതുംപെയ്ന്റ് ചെയ്ത് മനോഹരമാക്കി കുട്ടികളെ സ്വീകരിക്കാൻ സജ്ജമാക്കുന്നത് ഉചിതമായിരിക്കും. ദീർഘകാലംഅടഞ്ഞുകിടന്നതിനാൽ സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സമ്പൂർണ്ണ ശുചീകരണം നടത്തണം. സ്‌കൂളും പരിസരവുംവൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും വേണം. കെട്ടിടങ്ങളോടൊപ്പം പാചകപ്പുര, ഫർണിച്ചർ, ഉപകരണങ്ങൾ,സ്‌കൂൾബസ് തുടങ്ങി കുട്ടികളുടെ സാന്നിധ്യം ഉണ്ടാകാവുന്ന എല്ലാ ഇടങ്ങളും അണുനശീകരണത്തിന് വിധേയമാക്കണം. വാട്ടർടാങ്ക്, അടുക്കള, കാന്റീൻ, ശുചിമുറി, വാഷ്‌ബെയ്‌സിൻ, ലാബ്, ലൈബ്രറി എന്നിവ ഉൾപ്പെടെ എല്ലാ സ്ഥലങ്ങളുംഅണുവിമുക്തമാക്കേണ്ടതാണ്.ദീർഘനാളായി സ്‌കൂളുകൾ അടഞ്ഞുകിടന്നതിനാൽ ഇഴജന്തുക്കൾ കയറിയിരിക്കാൻ സാധ്യതയുള്ള ഇടങ്ങൾ സൂക്ഷ്മമായിപരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തേണ്ടതും ആവശ്യമുള്ള തുടർനടപടികൾ സ്വീകരിക്കേണ്ടതുമാണ്.നിലവിൽ നിർമ്മാണ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന സ്‌കൂളുകളിൽ കുട്ടികൾക്ക് പരിപൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കുന്നരീതിയിൽ പണി നടക്കുന്ന സ്ഥലം മറച്ചുകെട്ടേണ്ടതാണ്. കുട്ടികളുടെ സഞ്ചാരം തടസ്സപ്പെടാത്ത രീതിയിൽ നിർമ്മാണ വസ്തുക്കൾസൂക്ഷിക്കേണ്ടതാണ്. കുട്ടികളും നിർമ്മാണത്തൊഴിലാളികളും തമ്മിൽ ഇടപഴകാനുള്ള സാഹചര്യം ഒഴിവാക്കേണ്ടതാണ്.കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റ് ജലസ്രോതസ്സുകൾ എന്നിവ നിർബന്ധമായും അണുവിമുക്തമാക്കേണ്ടതാണ്. പ്രാഥമികആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനുള്ള ക്രമീകരണങ്ങൾ നടത്തേണ്ടതാണ്.സ്‌കൂളുകളിൽ ദീർഘകാല ഇടവേളയ്ക്കുശേഷം എത്തുന്ന കുട്ടികളെ സ്വീകരിക്കാൻ ക്ലാസും, സ്‌കൂൾ കാമ്പസ്സും പരിസരവുംമനോഹരമായി അലങ്കരിക്കാൻ ശ്രദ്ധിക്കണം. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ഇത് സഹായകരമാകും. സ്‌കൂൾപരിസരങ്ങളിലും ക്ലാസ്സുകളിലും കോവിഡ് അനുയോജ്യ പെരുമാറ്റരീതികൾ (Covid Appropriate Behaviour) വിവരിക്കുന്നബോർഡുകൾ/പോസ്റ്ററുകൾ സ്ഥാപിക്കേണ്ടതാണ്. സാമൂഹിക/ശാരീരിക അകലം പാലിക്കുന്നത് കുട്ടികെള ഓർമ്മിപ്പിച്ചുകൊണ്ട്പോസ്റ്ററുകൾ, സ്റ്റിക്കറുകൾ, സൂചനാബോർഡുകൾ എന്നിവ പ്രവേശന കവാടം, ക്ലാസ്സ് റൂമുകൾ, ലൈബ്രറികൾ, കൈകൾവൃത്തിയാക്കുന്ന ഇടങ്ങൾ, വാഷ്‌റൂമിന് പുറത്ത്, സ്‌കൂൾ ബസ് തുടങ്ങിയ ഇടങ്ങൽ പതിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുടിവെള്ളംലഭ്യമാകുന്ന സ്ഥലം, കൈകൾ കഴുകുന്ന സ്ഥലം, വാഷ്‌റൂം തുടങ്ങിയ ഇടങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നിശ്ചിതഅകലത്തിൽ അടയാളപ്പെടുത്തലുകൾ വരുത്തേണ്ടതാണ്.സ്റ്റാഫ് കൗൺസിൽ യോഗം: സ്‌കൂൾ തുറക്കുന്നതിനുളള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി സ്റ്റാഫ് കൗൺസിൽയോഗം എല്ലാജീവനക്കാരെയും പങ്കെടുപ്പിച്ച് ചേരേണ്ടതാണ്. സ്‌കൂളിനെ ഒരു യൂണിറ്റായി പരിഗണിച്ച് അദ്ധ്യാപകരും അനദ്ധ്യാപകരും ഈയോഗത്തിൽ പങ്കെടുക്കണം. സ്‌കൂൾ തുറക്കുന്നതിനുള്ള പ്രവർത്തനപദ്ധതി പ്രസ്തുത യോഗത്തിൽ തയ്യാറാക്കേണ്ടതാണ്. ഓരോക്ലാസ്ടീച്ചറും അവരവരുടെ ക്ലാസിലെ കുട്ടികളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കേണ്ടതാണ്. കുട്ടിയുടെ താമസസ്ഥലം,സ്‌കൂളിലേക്കുള്ള ദൂരം, താമസിക്കുന്ന തദ്ദേശഭരണ സ്ഥാപനം, വാർഡ്, വീട്ടിലെ അംഗങ്ങൾ, അവരുടെ പ്രായം, ആർക്കെങ്കിലുംരോഗങ്ങൾ ഉണ്ടോ എന്നത്, എല്ലാവരും വാക്‌സിൻ എടുത്തിട്ടുണ്ടോ, ഡോസുകളുടെ എണ്ണം, എത്ര ദിവസം മുമ്പാണ് വാക്‌സിൻഎടുത്തത്, സ്‌കൂളിലേക്കും തിരിച്ചുമുള്ള കുട്ടികളുടെ യാത്ര തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്.രക്ഷിതാക്കളുടെ യോഗം: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി പി.ടി.എ/എസ്.എം.സി എക്‌സിക്യൂട്ടീവ് യോഗങ്ങൾചേരേണ്ടതാണ്. സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധിയുടെ പങ്കാളിത്തം യോഗത്തിൽഉറപ്പാക്കണം. ക്ലാസ് പി.ടി.എ. യോഗങ്ങൾ ഫലപ്രദമായി സംഘടിപ്പിക്കേണ്ടതാണ്. ഓൺലൈനിലും പി.ടി.എ. ചേരാവുന്നതാണ്.കുട്ടികൾ സ്‌കൂളിൽ പാലിക്കേണ്ട കൊവിഡ് അനുബന്ധ പെരുമാറ്റരീതികൾ മുൻകൂട്ടി തയ്യാറാക്കി രക്ഷിതാക്കൾക്ക്നൽകേണ്ടതാണ്. അതുവഴി വീട്ടിൽനിന്നുതന്നെ കുട്ടികൾക്ക് ഇതു സംബന്ധിച്ച നിർദ്ദേശം രക്ഷിതാക്കൾക്ക് നൽകാൻ കഴിയും.കുട്ടികളുടെ ആരോഗ്യസ്ഥിതി രക്ഷിതാക്കൾ നിരന്തരം നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തണം.വിവിധതലങ്ങളിലെ ഏകോപന യോഗങ്ങൾ: ജില്ലാതലത്തിൽ ജില്ലാ കളക്ടറുടെയും ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെയുംനേതൃത്വത്തിൽ ജനപ്രതിനിധികൾ, വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് യോഗങ്ങൾ നടത്തിസ്‌കൂൾ തുറക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങൾ ആസൂത്രണം ചെയ്യേണ്ടതാണ്.വിദ്യാഭ്യാസജില്ല/ഉപജില്ല/പഞ്ചായത്ത്തലങ്ങളിലും ആവശ്യമായ യോഗങ്ങൾ ചേർന്ന് സ്‌കൂൾ തുറക്കുന്നതിനുള്ള മുന്നൊരുക്കപ്രവർത്തനങ്ങൾ നടത്തേതാണ്. സ്‌കൂളും പരിസരവും വൃത്തിയാക്കി കുട്ടികളെ സ്വീകരിക്കുന്നതിനു സജ്ജമാക്കുന്നതിനായിജനപ്രതിനിധികൾ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, യുവജനസംഘടനകൾ, പൂർവവിദ്യാർത്ഥി സംഘടനകൾ,തൊഴിലുറപ്പു തൊഴിലാളികൾ, കുടുംബശ്രീ പ്രതിനിധികൾ, മറ്റ് അഭ്യുദയകാംക്ഷികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട്വിപുലമായ യോഗം സ്‌കൂൾതലത്തിൽ ചേരേണ്ടതാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കണം യോഗങ്ങൾനടത്തേണ്ടത്. ഈ യോഗത്തിൽ സ്‌കൂൾതല പ്രവർത്തനപദ്ധതി വിശദീകരിക്കുകയും എല്ലാവരുടെയും പങ്കാളിത്തത്തോടെ സ്‌കൂൾസജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യേണ്ടതാണ്.ശുചിത്വം/അണുനശീകരണം: കുട്ടികൾ ഇടപഴകുന്ന എല്ലായിടങ്ങളും അണുവിമുക്തമാക്കേണ്ടതാണ്. ഉചിതമായ സ്ഥലങ്ങളിൽസോപ്പും വെള്ളവും ലഭ്യമാക്കേണ്ടതാണ്. മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവയുടെ കരുതൽ ശേഖരം സ്‌കൂളുകളിൽഉണ്ടായിരിക്കേണ്ടതാണ്. സ്‌കൂൾ കവാടത്തിൽ തെർമൽ സ്‌കാനിംഗിനുളള സൗകര്യം ഒരുക്കണം. കവാടത്തിൽ തിരക്ക്ഉണ്ടാകാത്ത വിധത്തിൽ മതിയായ എണ്ണം ഉപകരണങ്ങളും ജീവനക്കാരും ഉണ്ടാകണം. ഓരോ ദിവസവും ക്ലാസ്മുറികൾഅണുവിമുക്തമാക്കേണ്ടതാണ്. ശുചിമുറികൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കേതാണ്. ടോയ്‌ലെറ്റുകൾ,ശുചിമുറികൾ, ലാബുകൾ എന്നിവിടങ്ങളിൽ എക്‌സ്‌ഹോസ്റ്റ് ഫാനുകൾ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും. കുട്ടികൾകുടിവെള്ളം വീടുകളിൽ നിന്നും കൊണ്ടു വരേണ്ടതാണ്. സ്‌കൂളിലെ പൊതുവായ കുടിവെള്ള സൗകര്യം ഉപയോഗിക്കുന്നസാഹചര്യങ്ങളിൽ പേപ്പർ കപ്പുകൾ ക്രമീകരിക്കേണ്ടതാണ്. സ്റ്റാഫ് റൂമിലും ലഭ്യമായ മറ്റ് മുറികളിലും/ഹാളുകളിലുംഅദ്ധ്യാപകർക്ക് മതിയായ അകലത്തിൽ സീറ്റുകൾ നിശ്ചയിക്കേണ്ടതാണ്.ക്ലാസുകളുടെ ക്രമീകരണം: നവംബർ ഒന്ന് മുതൽ 1 മുതൽ 7 വരെ ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും അതിനെ തുടർന്ന് നവംബർ 15മുതൽ എല്ലാ ക്ലാസ്സുകളും ആരംഭിക്കേണ്ടതാണ്. ശാരീരിക അകലം പാലിക്കാൻ ശുപാർശ ചെയ്യുന്ന ബയോബബിൾ സിസ്റ്റം ക്ലാസ്അടിസ്ഥാനത്തിൽ തയ്യാറാക്കേണ്ടതാണ്. ബയോബബിൾ എന്നത് ഒരു ക്ലാസിൽ പഠിക്കുന്ന 6 മുതൽ 10 വരെയുള്ള കുട്ടികളുടെകൂട്ടമാണ്. ഇവർ മാത്രമേ പരസ്പരം അടുത്ത് ഇടപെടാൻ പാടുള്ളൂ. ഇവർ ഒരു പ്രദേശത്തു നിന്നു തന്നെ വരുന്നവരാണെങ്കിൽഅവരുടെ യാത്രയടക്കം ഒരുമിച്ച് ആസൂത്രണം ചെയ്യാം. അതായത് ഒരു ക്ലാസ്സിൽ രണ്ടോ മൂന്നോ ബയോബബിളുകൾ ഉണ്ടാകാം.ബയോബബിളിൽ കുട്ടികളുടെ എണ്ണം എത്രകണ്ട് പരിമിതപ്പെടുത്താമോ അത്രകണ്ട് നല്ലതാണ്. ഒരു ബയോബബിളിലെ കുട്ടികൾമറ്റൊരു ബയോബബിളിലെ കുട്ടികളുമായി ഒരു കാരണവശാലും അടുത്തിടപെടാൻ പാടുള്ളതല്ല. പരിമിതി ഏറെയുണ്ടെങ്കിലുംരോഗത്തെ പ്രതിരോധിക്കാനുള്ള ഒരു മാർഗ്ഗമായി ബയോബബിളിനെ പ്രയോജനപ്പെടുത്താം. പ്രൈമറിതലത്തിൽ അദ്ധ്യാപകർകഴിയുന്നത്ര ബയോബബിളിന്റെ ഭാഗമാകേണ്ടതാണ്. ക്ലാസ്സുകൾക്ക് നൽകുന്ന ഇന്റർവെൽ, സ്‌കൂൾ ആരംഭിക്കുന്ന സമയം, സ്‌കൂൾവിടുന്ന സമയം എന്നിവയിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തി ടോയ്‌ലറ്റുകൾ, സ്‌കൂൾ ഗേറ്റുകൾ എന്നിവിടങ്ങളിലെ കൂട്ടം ചേരൽഒഴിവാക്കാക്കേണ്ടതാണ്.ക്ലാസ്സുകളിലെയും പരിസരങ്ങളിലെയും സുരക്ഷാ മാനദണ്ഡങ്ങൾ: ക്ലാസ്സ് റൂമിലും സ്‌കൂളിന്റെ പരിസരങ്ങളിലും കുട്ടികളോജീവനക്കാരോ യാതൊരു കാരണവശാലും കൂട്ടംകൂടരുത്. പ്രവൃത്തിദിനങ്ങളിൽ എല്ലാ അദ്ധ്യാപകരും സ്‌കൂളിൽ ഹാജരാകേണ്ടതുംപ്രധാനാദ്ധ്യാപകന്റെ നിർദ്ദേശാനുസരണം സുരക്ഷാക്രമീകരണ ജോലികളിൽ ഏർപ്പെടേണ്ടതുമാണ്. കൂട്ടംചേരൽഅനുവദനീയമല്ലാത്തതിനാൽ അടുത്തിടപഴകേണ്ട കായികവിനോദങ്ങൾ, സ്‌കൂൾ അസംബ്ലി, ഒരുമിച്ചിരുന്നുളള ഭക്ഷണംകഴിക്കൽ തുടങ്ങിയവ ഒഴിവാക്കേണ്ടതാണ്. പഠനോപകരണങ്ങൾ, ഭക്ഷണം, കുടിവെളളം എന്നിവ യാതൊരു കാരണവശാലുംപങ്കുവയ്ക്കുവാൻ പാടുളളതല്ല. സ്‌കൂൾക്യാമ്പസിനുള്ളിൽ എല്ലാവരും മുഴുവൻ സമയവും മാസ്‌ക് ധരിക്കേണ്ടതാണ്. പ്രാക്ടിക്കൽക്ലാസ്സുകൾ ചെറിയ ഗ്രൂപ്പുകളായി നടത്തേണ്ടതാണ്. ഒന്നിലധികം പേർ ഉപയോഗിക്കാൻ സാധ്യതയുളള ഉപകരണങ്ങൾ ഓരോകുട്ടിയുടെ ഉപയോഗത്തിനുശേഷവും അണുവിമുക്തമാക്കേണ്ടതാണ്. ക്ലാസ് റൂമുകൾ, ഹാളുകൾ എന്നിവ പൂർണ്ണമായിതുറന്നിടേണ്ടതും വായുസഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്.കുട്ടികളുടെ ഗതാഗത സൗകര്യങ്ങൾ: പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്ന കുട്ടികൾ ഇരട്ട മാസ്‌കുകൾധരിക്കേണ്ടതും യാത്രയിൽ സാനിറ്റൈസർ കരുതേണ്ടതും, കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കേണ്ടതുമാണ്. സ്‌കൂൾവാഹനങ്ങളുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് പുറത്തിറക്കിയിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.ഓഫ്‌ലൈൻ/ഓൺലൈൻ ക്ലാസുകൾ: സ്‌കൂളിൽ നേരിട്ട് എത്തിച്ചേരാൻ സാധിക്കാത്ത കുട്ടികൾക്ക് നിലവിലുളള ഡിജിറ്റൽപഠനരീതി തുടരാവുന്നതാണ്. സ്‌കൂളിൽ അതാത് ദിവസങ്ങളിൽ വരാത്തവർക്കു വേണ്ടിയുളള പഠനപിന്തുണ പ്രവർത്തനങ്ങൾവിവിധ രീതികളിൽ അദ്ധ്യാപകർ തുടരേണ്ടതാണ്.ടൈംടേബിൾ: ക്ലാസുകൾ കൃത്യമായ ടൈംടേബിളിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കേണ്ടതാണ്. ടൈംടേബിൾ മുൻകൂട്ടി തന്നെവിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലഭ്യമാക്കേണ്ടതാണ്.അക്കാദമിക് കലണ്ടർ, പാഠഭാഗങ്ങൾ: സ്‌കൂളുകൾ തുറക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഒരു അക്കാദമിക കലണ്ടർതയ്യാറാക്കേണ്ടതുണ്ട്. കരിക്കുലം ലക്ഷ്യങ്ങൾ മുൻനിർത്തി ഓഫ് ലൈൻ/ഓൺലൈൻ സമ്മിശ്രരീതി, കുട്ടികൾക്ക് ലഭ്യമാകുന്നക്ലാസ്‌റൂം ദിനങ്ങൾ, ഡിജിറ്റൽ പിന്തുണ, സ്വയംപഠനം എന്നിവയുടെ അടിസ്ഥാനത്തിൽ അക്കാദമിക കാര്യങ്ങൾ എന്നിവവിശദമാക്കുന്ന മാർഗ്ഗരേഖ എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ തയ്യാറാക്കേണ്ടതാണ്.സ്‌കൂളിലെ ആരോഗ്യ പരിശോധനകൾ: സ്‌കൂളുകൾ തുറന്നയുടൻ, വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമുള്ള അടിസ്ഥാനആരോഗ്യ പരിശോധനകൾ ആരോഗ്യവകുപ്പുമായി ചേർന്നു നടത്തേണ്ടതാണ്. രോഗലക്ഷണങ്ങളുള്ളവരെ തിരിച്ചറിഞ്ഞ് അവർക്ക്അനുയോജ്യമായ ഇതര അക്കാദമിക പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതാണ്. രോഗലക്ഷണ പരിശോധനാ രജിസ്റ്റർസ്‌കൂളുകളിൽ സൂക്ഷിക്കണം. രോഗലക്ഷണങ്ങളുള്ള ജീവനക്കാരുടെയും കുട്ടികളുടെയും പേരുകൾ രജിസ്റ്ററിൽരേഖപ്പെടുത്തുകയും പതിവായി നിരീക്ഷിക്കുകയും വേണം. രോഗലക്ഷണങ്ങളുള്ള ഏതെങ്കിലും കുട്ടികൾ കോവിഡ് പോസിറ്റീവ്ആണെങ്കിൽ ആ കുട്ടികളുൾപ്പെടുന്ന ബയോബബിളിലെ മറ്റു കുട്ടികളെയും മാറ്റി നിർത്തി ഇക്കാര്യം പ്രാദേശിക ആരോഗ്യവകുപ്പ്അധികാരികളെ അറിയിക്കേണ്ടതാണ്.സ്‌കൂളിൽ വച്ച് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതോ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതോ ആയ ജീവനക്കാർ/കുട്ടികൾ,കൊവിഡ് 19 പരിശോധ നിർബന്ധമായും നടത്തേണ്ടതാണ്. രക്ഷകർത്താക്കൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക FAQ (FrequentlyAsked Questions) ആരോഗ്യവകുപ്പ് തയ്യാറാക്കി നൽകുന്നതാണ്. ഓരോ സ്‌കൂളും പ്രദേശത്തുള്ളആരോഗ്യകേന്ദ്രം/ആശുപത്രിയുമായി സഹകരണം ഉറപ്പാക്കി ആവശ്യാനുസരണം ഡോക്ടറുടെ സേവനം ഉറപ്പാക്കേണ്ടതാണ്.രക്ഷകർത്താക്കൾ, അദ്ധ്യാപകർ, സ്‌കൂളുമായി ബന്ധപ്പെട്ട മറ്റുള്ളവർ എന്നിവർക്ക് ആരോഗ്യവകുപ്പ് പ്രത്യേക പരിശീലനംനൽകുന്നതാണ്. ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ 'ദിശ' ഹെൽപ്പ് ലൈനിലൂടെ മറുപടിലഭ്യമാക്കുന്നതാണ്.സ്‌കൂൾ ആരോഗ്യ സംരക്ഷണ സമിതി: കാലാകാലങ്ങളിൽ സർക്കാർ ശുപാർശ ചെയ്യുന്ന ആരോഗ്യ സുരക്ഷാ നടപടികൾനടപ്പിലാക്കുന്നതിനും, നിരീക്ഷിക്കുന്നതിനും എല്ലാ സ്‌കൂളുകളിലും താഴെപ്പറയുന്ന അംഗങ്ങൾ ഉൾപ്പെടുന്ന ഒരു സ്‌കൂൾ ആരോഗ്യസംരക്ഷണ സമിതി (SHMC) രൂപീകരിക്കണം. പ്രിൻസിപ്പൽ/ എച്ച് എം. (ചെയർമാൻ), തദ്ദേശ സ്വയംഭരണ വാർഡ്മെമ്പർ/കൗൺസിലർ, പി.ടി.എ. പ്രസിഡന്റ്, എസ്.എം.സി. ചെയർമാൻ, സ്‌കൂൾ ഡോക്ടർ/നഴ്‌സ് (ഉണ്ടെങ്കിൽ), JPHN (ഉണ്ടെങ്കിൽ),പ്രാഥമിക ആരോഗ്യേക്രന്ദത്തിലെ ഒരു ഹെൽത്ത് ഇൻസ്‌പെക്ടർ/ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, സ്‌കൂൾ കൗൺസിലർ (ഉണ്ടെങ്കിൽ), ആശാവർക്കർ, എൽ.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്., വി.എച്ച്.എസ്.ഇ. എന്നിവിടങ്ങളിൽ നിന്നും സീനിയറായിട്ടുള്ള ഓരോ അദ്ധ്യാപക പ്രതിനിധി (ഇതിലൊരാളെ നോഡൽ ടീച്ചറായി നിയോഗിക്കണം), കുട്ടികളുടെപ്രതിനിധി, ഓഫീസ് സൂ്രപണ്ട്/ഹെഡ്ക്ലാർക്ക്, സെക്യൂരിറ്റി ഓഫീസർ എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കണം. സമിതിയുടെ മീറ്റിംഗ് ആഴ്ചയിൽ ഒരിക്കൽ ചേരേണ്ടതാണ്. കോവിഡ് തടയുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ, പ്രോട്ടോക്കോൾ എന്നിവ പാലിക്കുന്നതിനായി സ്‌കൂൾതലത്തിൽ ഒരു പ്ലാൻ തയ്യാറാക്കുക. കുട്ടികളുടെയും, സ്‌കൂളിന്റെയും സാഹചര്യങ്ങൾക്കനുസരിച്ച് ഓരോ ക്ലാസ്സിലെയും കുട്ടികളുടെ എണ്ണം അദ്ധ്യാപകരുടെ ലഭ്യത, സ്ഥല ലഭ്യത,ഡൈനിംഗ് സ്ഥലം, ഗതാഗത സൗകര്യങ്ങൾ, സുരക്ഷാകാര്യങ്ങൾ എന്നിവ വിലയിരുത്തണം. രോഗലക്ഷണമുള്ള കുട്ടികെള നിരീക്ഷിക്കുന്നതിനായി ഒരു sick room തയ്യാറാക്കണം. പ്രാഥമിക സുരക്ഷാക്കിറ്റ് ലഭ്യമാക്കണം. മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈകൾ ശുചിയാക്കി സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും, കോവിഡ് മാനദണ്ഡങ്ങളും, മാർഗ്ഗ നിർദ്ദേശങ്ങളും നടപ്പിലാക്കുകയും ചെയ്യണം. കുട്ടികൾക്കും മറ്റു സ്‌കൂൾ ജീവനക്കാർക്കും പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കണം. പ്രാദേശികതലത്തിൽ ആരോഗ്യപ്രവർത്തകരുമായി നിരന്തര ബന്ധം പുലർത്തുകയും ദിവേസനയുള്ള റിപ്പോർട്ട് നൽകുകയും ചെയ്യണം. രോഗലക്ഷണങ്ങൾ ഉണ്ടാകുന്ന കുട്ടിയുടെ/ജീവനക്കാരുെട വിവരങ്ങൾ (പേര്, രക്ഷകർത്താവിന്റെ പേര്, ആൺ/പെൺ, അ്രഡസ്സ്,ഫോൺ നമ്പർ) തുടങ്ങിയ വിവരങ്ങൾ ദിവേസന മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് ചെയ്യണം. ആവശ്യത്തിനുള്ള വെള്ളം, സോപ്പ്, സാനിറ്റൈസർ എന്നിവയുടെ ക്രമീകരണം ഉറപ്പുവരുത്തേണ്ടതാണ്. അടിയന്തര സാഹചര്യങ്ങളെ നേരിടാനുളള തയ്യാറെടുപ്പ്: കുട്ടികൾക്കോ ജീവനക്കാർക്കോ രോഗലക്ഷണങ്ങൾ കണ്ടാൽ സമീപത്തുളള ആരോഗ്യ കേന്ദ്രത്തിൽ ബന്ധപ്പെടണം. ആർക്കെങ്കിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായാൽ സമ്പർക്ക പട്ടിക കൃത്യമായി തയ്യാറാക്കാനുളള ക്രമീകരണം ചെയ്യുക. അടിയന്തര സാഹചര്യത്തിൽ വൈദ്യസഹായത്തിന് ബന്ധപ്പെടേണ്ട ടെലിഫോൺ നമ്പരുകൾ ഓഫീസിൽ പ്രദർശിപ്പിക്കുക. കുട്ടികളും ജീവനക്കാരും അല്ലാത്തവർ സ്ഥാപനം സന്ദർശിക്കുന്നത് നിരുത്സാഹപ്പെടുത്തണം. വാക്‌സിനേഷൻ എടുത്തവരും ഗുരുതരമായ രോഗങ്ങൾ ഇല്ലാത്തവരുമായ പി.ടി.എ. ഭാരവാഹികൾക്ക് മാത്രമേ നിയന്ത്രണ വിധേയമായി പ്രവേശനം അനുവദിക്കാവൂ. തദ്ദേശ സ്വയംഭരണ തലം: സ്‌കൂൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്‌കൂളധികൃതരുടെ ഒരു യോഗം വിളിക്കുന്നത് അഭികാമ്യം. സ്‌കൂൾതലങ്ങളിൽ ആവശ്യമായ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുള്ള സഹായസഹകരണങ്ങൾ നൽകുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു പങ്കുവഹിക്കാനാവും. ശരിയായ മാലിന്യസംസ്‌കരണത്തിന് സ്‌കൂളുകൾക്ക് പിന്തുണ നൽകേണ്ടതാണ്. ബോധവൽക്കരണം: ആരോഗ്യ സുരക്ഷാ കാര്യങ്ങൾ സംബന്ധിച്ച് സ്‌കൂൾ തുറക്കുന്നതിനു മുമ്പു തന്നെ അദ്ധ്യാപകർ, ഇതര ജീവനക്കാർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആവശ്യമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്. കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ: മാസ്‌ക്, സാനിറ്റൈസർ എന്നിവയുടെ ഉപേയാഗം, സോപ്പും വെള്ളവും ഉപേയാഗിച്ച് കൈ കഴുകൽ, ശാരീരിക അകലം പാലിക്കൽ എന്നിവ നിരന്തര ശ്രദ്ധയിൽ ഉണ്ടാവണം. വീട്ടിൽ നിന്ന് സ്‌കൂളിലേക്കും തിരിച്ചും അസുഖം ബാധിക്കുവാനുള്ള നിരവധി സാഹചര്യങ്ങൾ ഉണ്ടാവാം. ആയതിനാൽ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം, കുടിവെള്ളം എന്നിവയും ക്ലാസിൽ ഉപയോഗിക്കുന്ന വസ്തുക്കളും മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കണം. സ്‌കൂളിൽ വരേണ്ടദിവസം, സമയം എന്നിവ പ്രധാന അദ്ധ്യാപകൻ/ക്ലാസ്സ് ടീച്ചർ നിങ്ങെള അറിയിക്കുന്നതാണ്. അതനുസരിച്ചു മാത്രം സ്‌കൂളിൽ വരണം. വ്യക്തിശുചിത്വം, പരിസരശുചിത്വം, പോഷകസമൃദ്ധമായ ഭക്ഷണം എന്നീ ശീലങ്ങളിൽ വിട്ടുവീഴ്ച അരുത്. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഭയെപ്പടാതെ രക്ഷിതാക്കെളേയാ അദ്ധ്യാപകെരേയാ ഉടൻ അറിയിക്കണം. നിങ്ങൾക്കുണ്ടാകുന്ന ഏതു തരം ആശങ്കകളും ആകുലതകളും അദ്ധ്യാപകരുമായി പങ്കുവയ്ക്കാൻ മടിക്കരുത്. അലട്ടുന്ന പ്രയാസങ്ങൾ എന്തുതെന്ന ആയാലും അദ്ധ്യാപകേരാട് തുറന്നുപറയുക. ഒരു കാര്യത്തിലും ഭീതിയുടെ ആവശ്യമില്ല. എന്നാൽ കരുതൽ വേണം. മോണിറ്ററിംഗ്: വിദ്യാഭ്യാസ ഓഫീസർമാർ കൃത്യമായ ഇടവേളകളിൽ സ്‌കൂളുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തേണ്ടതാണ്. സ്‌കൂൾതല കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ദിവസവും പി.ടി.എ പ്രസിഡന്റ് അധ്യക്ഷനും പ്രിൻസിപ്പാൾ/ പ്രഥമാദ്ധ്യാപകൻ/ പ്രഥമാദ്ധ്യാപിക കൺവീനറുമായ ഒരു സമിതി വിലയിരുത്തേണ്ടതാണ്. ആരോഗ്യം, തദ്ദേശസ്വയംഭരണം തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുക എന്നത് പ്രസ്തുത കമ്മിറ്റിയുടെ ചുമതല ആയിരിക്കും. പ്രതിദിന റിപ്പോർട്ടുകൾ മേൽ പറഞ്ഞ കമ്മിറ്റിക്ക് വേണ്ടി കൺവീനർ തയ്യാറാക്കി ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർക്കും ആരോഗ്യവകുപ്പിനും നൽകേണ്ടതും, ജില്ലാതലത്തിൽ സമാഹരിക്കപ്പെടുന്ന പ്രതിവാര റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും, ആരോഗ്യ വകുപ്പ് ഡയറക്ടർക്കും സമർപ്പിക്കേണ്ടതുമാണെന്ന് മാർഗരേഖയിൽ പറയുന്നു. Dt. 08/10/2021
************************
സർവ വിജ്ഞാനകോശം പുസ്തക പ്രദർശനം
സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ സർവ വിജ്ഞാനകോശം പുസ്തക പ്രദർശനംസംഘടിപ്പിക്കുന്നു. ഒക്ടോബർ ഒന്ന് മുതൽ എട്ട് വരെ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്ന ജവഹർ സഹകരണ ഭവനിലാണ് പ്രദർശനം.ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വാല്യങ്ങൾക്ക് 50 ശതമാനംവരെ ഡിസ്‌കൗണ്ട് ലഭിക്കും.Dt. 29/09/2021
************************
തളിര് സ്‌കോളർഷിപ്പ്: രജിസ്‌ട്രേഷൻ ഒക്ടോബർ 31 വരെ നീട്ടി
കേരള സർക്കാർ സാംസ്‌കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്സംഘടിപ്പിക്കുന്ന തളിര് സ്‌കോളർഷിപ്പ് 2021-22 പദ്ധതിയുടെ രജിസ്ട്രേഷൻ ഒക്ടോബർ 31 വരെ നീട്ടി.https://scholarship.ksicl.kerala.gov.in/ എന്ന സൈറ്റുവഴി ഓൺലൈനായാണ് രജിസ്ട്രേഷൻ. 200രൂപയാണ് രജിസ്ട്രേഷൻ ഫീസ്.രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും ഒരു വർഷത്തെ തളിര് മാസിക സൗജന്യമായി ലഭിക്കും. ജൂനിയർ (5,6,7 ക്ലാസുകൾ), സീനിയർ(8,9,10 ക്ലാസുകൾ) വിഭാഗങ്ങളിലായാണ് പരീക്ഷ നടക്കുക. പൊതുവിജ്ഞാനം, ആനുകാലികം, ബാലസാഹിത്യം, സ്‌കൂൾസിലബസ്സുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം, തളിര് മാസിക എന്നിവയെ ആസ്പദമാക്കിയാണ് പരീക്ഷ. ജില്ലാതലത്തിലുംസംസ്ഥാനതലത്തിലും പരീക്ഷ നടക്കും. 2022 ജനുവരി മാസത്തിലാവും ജില്ലാതല പരീക്ഷ. ജില്ലാതല മത്സരവിജയികൾക്ക് ഓരോജില്ലയിലും 60 കുട്ടികൾക്ക് 1000രൂപയുടെ സ്‌കോളർഷിപ്പും 100 കുട്ടികൾക്ക് 500രൂപയുടെ സ്‌കോളർഷിപ്പും ലഭ്യമാവും.കേരളത്തിലൊട്ടാകെ 2500ഓളം കുട്ടികൾക്കായി 16ലക്ഷം രൂപയുടെ സ്‌കോളർഷിപ്പുകളാണ് വിതരണം ചെയ്യുക.സംസ്ഥാനതലത്തിൽ ഇരു വിഭാഗത്തിലും ആദ്യമെത്തുന്ന മൂന്നു സ്ഥാനക്കാർക്ക് 10000, 5000, 3000 രൂപയുടെ സ്‌കോളർഷിപ്പുകളുംനൽകും. ഒക്ടോബർ 31 വരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരത്തിന് 8547971483, 0471-2333790, scholarship@ksicl.org.Dt. 29/09/2021
************************