www.ranjithkumarak.blogspot.in
************************
**Dt.16.8.2018.
************************
മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയോടുള്ള ആദര സൂചകമായി ഏഴു ദിവസം ദേശീയ ദുഃഖാചരണം ആചരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ കാലയളവില്‍ ദേശീയ പതാക പകുതി താഴ്ത്തി കെട്ടണം. ഔദ്യോഗിക ആഘോഷങ്ങള്‍ ഒഴിവാക്കണം.Dt.16.8.2018.
************************
സംസ്ഥാന സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുട്ടികള്‍ക്കും 2018 -19 അധ്യയന വര്‍ഷം ഓണത്തോടനുബന്ധിച്ച് അനുവദിച്ച അഞ്ച് കിലോ അരി സൗജന്യമായി നല്‍കുന്നതിനുള്ള നടപടികള്‍ ഓണാവധിക്കു മുന്‍പ് പ്രഥമാദ്ധ്യാപകര്‍ സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ പറഞ്ഞു. കാലവര്‍ഷക്കെടുതി മൂലം ഓണം അവധിക്ക് മുന്‍പായി അരി വിതരണം നടത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കില്‍ ആ സ്‌കൂളുകളില്‍ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്നാലുടന്‍ സ്‌പെഷ്യല്‍ അരി വിതരണം പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. Dt.16.8.2018.
************************
സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു. സ്‌കൂളുകള്‍ ഓണാവധിക്കായി ആഗസ്റ്റ് 17 ന് അടയ്ക്കുകയുും ഓണാവധി കഴിഞ്ഞ് 29 ന് തുറക്കുകയും ചെയ്യും. Dt.16.8.2018.
************************
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ ഒഴിവാക്കാനും അതിനു സമാഹരിച്ച തുകയും ഇനി സ്വരൂപിക്കുന്ന തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനും നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലറിറക്കി. Dt.16.8.2018.
************************
ആഗസ്റ്റ് 18ന് നടത്താനിരുന്ന ഒന്നാം വര്‍ഷ വൊക്കേഷണല്‍ തിയറി/ഇ.ഡി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ സെപ്റ്റംബര്‍ ഒന്നിന് നടത്തും. Dt.16.8.2018.
************************
സ്‌കോള്‍-കേരള മുഖേനയുള്ള ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് പിഴ കൂടാതെ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാനുള്ള തിയതി ആഗസ്റ്റ് 18 വരെ നീട്ടി. ആഗസ്റ്റ് 23 വരെ 60 രൂപ പിഴയോടെയും ഫീസടയ്ക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും മറ്റ് വിശദവിവരങ്ങള്‍ക്കും www.scolekerala.org ല്‍ ലഭിക്കും. ഫോണ്‍: 0471 2342950, 2342271, 2342369. Dt.16.8.2018.
************************
തലശ്ശേരിയില്‍ അക്വാട്ടിക് മത്സരം നടത്തുന്നതിനിടെ ഹൃത്വിക് രാജ് എന്ന ഒമ്പതാം തരം വിദ്യാര്‍ത്ഥി മുങ്ങി മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അനുശോചനം രേഖപ്പെടുത്തി. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനും, ഹൃത്വിക് രാജിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കുന്നതിനും പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി Dt.14.8.2018.
************************
സ്‌കൂള്‍/യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിന് കഥാരചനാ, കവിതാ രചന, ഉപന്യാസം, (ഇംഗ്ലീഷ്, മലയാളം, ഹിന്ദി) ഇനങ്ങളിലെ വ്യക്തിഗത പ്രതിഭകള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2017 -18 അധ്യയന വര്‍ഷം സ്‌കൂള്‍/യൂണിവേഴ്‌സിറ്റി യുവജനോത്സവത്തില്‍ സാഹിത്യരചനാ മത്സരങ്ങളില്‍ എ ഗ്രേഡ് കരസ്ഥമാക്കിയവരും, നിലവില്‍ സര്‍ക്കാര്‍ സ്‌കൂള്‍/സര്‍ക്കാര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ പഠിക്കുന്നതുമായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വിദ്യാര്‍ത്ഥിയുടെ വിവരങ്ങള്‍ (പേര്, അഡ്രസ്, സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ നമ്പര്‍, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് നമ്പര്‍) അടങ്ങിയ അപേക്ഷ സ്ഥാപനമേധാവി മുഖേന ആഗസ്റ്റ് 31നു മുമ്പായി കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ സ്‌കോളര്‍ഷിപ്പ് വിഭാഗത്തില്‍ എത്തിക്കണം. വെബ്‌സൈറ്റ്: www.dcescholarship@gmail.com ഫോണ്‍: 0471 2306580, 9446780308, 9446096580,.Dt.11.8.2018.
************************
വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായുള്ള കേരള സ്‌കൂള്‍ കലോത്സവ മാന്വല്‍ പരിഷ്‌കരണ കമ്മിറ്റി യോഗം കേരള സ്‌കൂള്‍ കലോത്സവ മാന്വല്‍ താഴെ പറയുന്ന ഭേദഗതികള്‍ ഉള്‍പ്പെടുത്തി പരിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചു. കഥകളി (സിംഗിള്‍), തുള്ളല്‍ (ഓട്ടന്‍തുള്ളല്‍, പറയങ്കന്‍ തുള്ളല്‍, ശീതങ്കന്‍ തുള്ളല്‍) നാടോടി നൃത്തം, മിമിക്രി എന്നീ ഇനങ്ങളില്‍ ആണ്‍ പെണ്‍ വിഭാഗങ്ങളില്‍ പ്രത്യേകം മത്സരം നടത്തും. കഥകളി സംഗീതത്തിന് ചേങ്ങലയും, ശ്രുതിപ്പെട്ടിയും ഉപയോഗിക്കാം. ഭരതനാട്യത്തിന് വയലിന്‍/വീണ, മൃദംഗം, ഓടക്കുഴല്‍, ഇടയ്ക്ക എന്നീ ഉപകരണങ്ങളാണ് ഉപയോഗിക്കേണ്ടത്. സ്‌പെഷ്യല്‍ ഇഫക്ട്‌സ് പാടില്ല. മോഹിനിയാട്ടത്തിന് വയലിന്‍/വീണ,മൃദംഗം, ഓടക്കുഴല്‍, ഇടയ്ക്ക എന്നീ ഉപകരണങ്ങളാണ് ഉപയോഗിക്കേണ്ടത്. സ്‌പെഷ്യല്‍ ഇഫക്ട്‌സ് പാടില്ല. കുച്ചിപ്പുടിയില്‍ വാചികാഭിനയത്തോടൊപ്പം നര്‍ത്തകി ഡയലോഗ് പറയാന്‍ പാടില്ല. ചുണ്ടനക്കുന്നതായി ഭാവിച്ച് അഭിനയിക്കുകയേ ആകാവു. കേരള നടനത്തില്‍ ഇലത്താളം, കുഴിത്താളം, ഇടയ്ക്ക, മദ്ദളം, മൃദംഗം, ഓടക്കുഴല്‍, വയലിന്‍/വീണഎന്നീ വാദ്യോഗപകരണങ്ങള്‍ ഉപയോഗിക്കാം, കഥാ സന്ദര്‍ഭത്തിന് അനുസരിച്ചു മാത്രമേ ചെണ്ട ഉപയോഗിക്കാവു. പരിചമുട്ടില്‍ സ്റ്റീലില്‍ നിര്‍മ്മിച്ച വാള്‍ ഉപയോഗിക്കുന്നത് കുട്ടികള്‍ക്ക് അപകടം ഉണ്ടാക്കുവാന്‍ സാധ്യത കൂടുന്നതിനാല്‍ പരിചമുട്ടി കളിയ്ക്കുന്നതിന് തകിടിന്റേയോ, ഇരുമ്പിന്റെയോ വാള്‍ ഉപയോഗിക്കാം. സംഘനൃത്തത്തില്‍ പങ്കെടുക്കുന്ന ടീം അംഗങ്ങള്‍ ആദ്യാവസാനം നൃത്തത്തില്‍ പങ്കാളികളായിരിക്കണം. സംഘനൃത്തത്തിന് ആഡംബരം ഒഴിവാക്കണം. നിയമപരമായ അപ്പീല്‍ വഴി സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ അതേ ജില്ലയിലെ അതേ ഇനത്തില്‍ പങ്കെടുത്ത ജില്ലയില്‍ നിന്നും ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ത്ഥിയേക്കാളും സ്‌കോര്‍ മെച്ചപ്പെടുത്തുകയാണെങ്കില്‍ ഗ്രേഡ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. എങ്കിലും ജില്ലയില്‍ നിന്നും ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥിയുടെ സ്‌കോള്‍ ആയിരിക്കും വിദ്യാലയത്തിന്റെയും ജില്ലയുടെയും സ്‌കോള്‍ (പോയിന്റ്) ആയി കണക്കാക്കുക. Dt.10.8.2018.
************************
മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍ വഴി പട്ടികജാതി വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പി.എസ്.സി പരീക്ഷാ പരിശീലനത്തിലേക്ക് യോഗ്യരായ പരിശീലകരെ തെരഞ്ഞെടുക്കും. ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, മലയാളം, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ബിരുദാനന്തര ബിരുദമാണ് ബന്ധപ്പെട്ട വിഷയത്തിലെ പരിശീലകരാകാനുള്ള യോഗ്യത. പി.എസ്.സി പരീക്ഷാ പരിശീലനത്തില്‍ അഞ്ച് വര്‍ഷത്തിലേറെ പരിചയമുള്ള ബിരുദധാരികളെയും പരിഗണിക്കും. സര്‍വീസില്‍ നിന്നും വിരമിച്ച അധ്യാപകരുള്‍പ്പെടെയുള്ളവര്‍ക്കും യോഗ്യതക്കു വിധേയമായി അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ളവര്‍ വിശദ ബയോഡേറ്റയും അര്‍ഹത രേഖകളും സഹിതം 18ന് രാവിലെ 11ന് തിരുവനന്തപുരം മണ്ണന്തലയിലുള്ള ഗവ.പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0471 2543441.Dt.10.8.2018.
************************
ആഗസ്റ്റ് ഒന്‍പതിന് നടത്താന്‍ നിശ്ചയിച്ചിരുന്ന വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ ഇംഗ്ലീഷ്, ബയോളജി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 13ന് നടത്തും. സമയക്രമത്തില്‍ മാറ്റമില്ല.Dt.10.8.2018.
************************
കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് സഹായിക്കുന്ന ഓണ്‍ലൈന്‍ സാമഗ്രികള്‍ ലഭ്യമാക്കുന്ന ഖാന്‍ അക്കാദമി പോര്‍ട്ടല്‍ കേരളത്തിലെ ഹൈടെക് സ്‌കൂള്‍ വിദ്യാഭ്യാസരംഗത്ത് കൈറ്റുമായി ധാരണാ പത്രം ഒപ്പിടും. സമഗ്രമായ അക്കാദമിക പങ്കാളിത്തം കേരളത്തില്‍ നടപ്പാക്കുന്നതാണ് പുതിയ കരാര്‍. ഇരുപത് ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ ഗണിതത്തിന് വ്യക്തിഗത പഠനം സാധ്യമാകുന്ന തരത്തിലുള്ള അക്കാദമിക ഇടപെടല്‍ പൈലറ്റടിസ്ഥാനത്തില്‍ ഖാന്‍ അക്കാദമിയുമായി ചേര്‍ന്ന് നടപ്പാക്കുന്നുണ്ട്. ഇവിടെ ഓരോ കുട്ടിക്കും പ്രത്യേക ലോഗിന്‍ നല്‍കി അവരുടെ പഠനനേട്ടം കൃത്യമായി വിലയിരുത്താനും ഫീഡ്ബാക്കുകളിലൂടെ മെച്ചപ്പെടുത്താനും അവസരം ലഭിക്കും. പൈലറ്റനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് വിപുലപ്പെടുത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്തും ഖാന്‍ അക്കാദമി ഇന്ത്യയുടെ ഡയറക്ടര്‍ സന്ദീപ് ബാപ്നയും തമ്മില്‍ 8ന് ധാരണാപത്രം ഒപ്പിടും. കൈറ്റ് സി.എം.ഡി ഡോ. ഉഷാ ടൈറ്റസ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, ഖാന്‍ അക്കാദമി ഇന്ത്യ സ്ട്രാറ്റജിന്റ്മഥു ശാലിനി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍, ഹയര്‍സെക്കന്ററി ഡയറക്ടര്‍ സുധീര്‍ ബാബു, എസ്.സി.ഇ.ആര്‍ ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് തുടങ്ങിയവര്‍ സംബന്ധിക്കും. Dt.7.8.2018.
************************
എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഹൈക്കോടതിയിലും മറ്റു അധികാരസ്ഥാനങ്ങളിലേയും കത്തിടപാടുകള്‍ നടത്തുമ്പോള്‍ സെക്രട്ടേറിയറ്റ് ഓഫീസ് മാന്വലിലേയും മാന്വല്‍ ഓഫ് ഓഫീസ് പ്രൊസീജറിലേയും റൂള്‍സ് ഓഫ് കറസ്‌പോണ്ടന്‍സ് കര്‍ശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അറിയിച്ചു. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പധ്യക്ഷന്‍മാര്‍ അച്ചടക്ക നടപടി സ്വീകരിക്കമെന്നും കര്‍ശന നല്‍കി. ചില ജീവനക്കാര്‍ ഹൈക്കോടതി കേസുകളുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജഡ്ജിക്ക് നേരിട്ട് കത്തയച്ചത് റൂള്‍സ് ഓഫ് കറസ്‌പോണ്ടന്‍സിന് വിരുദ്ധമാണ്. ഈ നടപടി അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. Dt.4.8.2018.
************************
ആഗസ്റ്റ് ഒന്നിന് നടത്തേണ്ടിയിരുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ ആഗസ്റ്റ് എട്ടിന് (ബുധനാഴ്ച) നടത്തും. ടൈംടേബിളില്‍ മാറ്റമില്ല. Dt.4.8.2018.
************************
മാതാവോ പിതാവോ അല്ലെങ്കില്‍ ഇരുവരും മരണമടഞ്ഞവരുടെ കുട്ടികള്‍ക്കായി സാമൂഹ്യ സുരക്ഷാ മിഷന്‍ ഗവ/എയ്ഡഡ് സ്‌കൂള്‍/കോളേജുകളിലും, ഗവ. ഐ.ടി.ഐ/പോളിടെക്‌നിക്‌ലും നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വം പദ്ധതിയില്‍ വിദ്യാഭ്യാസ സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ e-surksha portal (kssm.ikm.in) വഴി ആഗസ്റ്റ് ആറ് മുതല്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800-120-1001 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടണം. Dt.4.8.2018.
************************
2018 -19 അധ്യയന വര്‍ഷത്തില്‍ ഹയര്‍ സെക്കന്‍ഡറി, തൊഴിലധിഷ്ഠിത ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് 80 ശതമാനം മാര്‍ക്കോ അതിന് മുകളിലോ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സെന്‍ട്രല്‍ സെക്ടര്‍ റിന്യൂവല്‍/ഫ്രഷ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. വിശദവിവരങ്ങള്‍ www.scholarships.gov.in ല്‍ ലഭിക്കും. കേന്ദ്രമാനവവിഭവശേഷി മന്ത്രാലയമാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്‌ടോബര്‍ 31. (ഫ്രഷ്) ആഗസ്റ്റ് 31. (റിന്യൂവല്‍) Dt.3.8.2018.
************************
സര്‍ക്കാര്‍ സ്‌കൂള്‍/കോളേജുകളില്‍ പഠിക്കുന്ന സ്‌കൂള്‍/യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിന് കല, സംഗീതം, പെര്‍ഫോമിംഗ് ആര്‍ട്ട്‌സ് മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും. 2017-18 അധ്യയന വര്‍ഷം സ്‌കൂള്‍/യൂണിവേഴ്‌സിറ്റി യുവജനോത്സവത്തില്‍ ലളിത സംഗീതം, ശാസ്ത്രീയ സംഗീതം, കഥകളി, നാടോടി നൃത്തം, കേരള നടനം, മോഹിനിയാട്ടം തുടങ്ങിയ കലകളില്‍ എ ഗ്രേഡ് കരസ്ഥമാക്കിയതും നിലവില്‍ സര്‍ക്കാര്‍ സ്‌കൂള്‍/സര്‍ക്കാര്‍ ആര്‍ട്ട്‌സ് & സയന്‍സ് കോളേജില്‍ പഠിക്കുന്നതുമായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പേര് വിവരങ്ങള്‍ (പേര്, സ്ഥാപനം, അഡ്രസ്, സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ നമ്പര്‍, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് നമ്പര്‍) അടങ്ങിയ അപേക്ഷകള്‍ സ്ഥാപന മേധാവി മുഖേന 31ന് വൈകുന്നേരം അഞ്ചിന് മുമ്പ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ സ്‌കോളര്‍ഷിപ്പ് വിഭാഗത്തില്‍ എത്തിക്കണം. വെബ്‌സൈറ്റ്: www.dcescholarship@gmai.com ഫോണ്‍: 0471 2306580, 9446780308, 9446096580. Dt.3.8.2018.
************************
ഡിസംബറില്‍ ആലപ്പുഴയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം മാറ്റി വയ്ക്കാന്‍ തീരിമാനിച്ചതായി പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കലോത്സവ തിയതിയോ വേദിയോ മാറ്റുന്നത് സംബന്ധിച്ച് യാതൊരു ആലോചനയും ഇതുവരെ ഉണ്ടായിട്ടില്ല. കലോത്സവം ഉള്‍പ്പെടെയുള്ള വിവിധ മേളകളുടെ തിയതി നീട്ടുന്ന കാര്യം ഇന്നലെ നടന്ന (ആഗസ്റ്റ് രണ്ട്) ക്യൂ.ഐ.പി. മീറ്റിംഗില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി ചില പത്രങ്ങളില്‍ വന്ന വാര്‍ത്തയും അടിസ്ഥാനരഹിതമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.Dt.2.8.2018.
************************
മാറ്റിവച്ച ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ ആഗസ്റ്റ് എട്ടിന് നടത്തും. ടൈംടേബിളില്‍ മാറ്റമില്ല. Dt.2.8.2018.
************************
സര്‍വ്വശിക്ഷാ അഭിയാനില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വേതനത്തിന്റെ ഇരട്ടി നല്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രമാനവ വിഭവശേഷി വകുപ്പിന്റെ പുതിയ പദ്ധതിയായ സമഗ്ര ശിക്ഷയിലേക്ക് കരാര്‍ നിയമനം നല്കാന്‍ തീരുമാനിച്ചിട്ടുള്ള കലാ-കായിക-പ്രവൃത്തി പരിചയം അദ്ധ്യാപകരായ 2685 പേര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. എസ്.എസ്.എ പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം വേതനമായി നല്കിയിരുന്ന 25200 രൂപ പുതുതായി രൂപം നല്കിയ സമഗ്ര ശിക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍ 7000 രൂപയായി വെട്ടിക്കുറിച്ചിരുന്നു. കേന്ദ്രവിഹിതം 4200 രൂപ മാത്രമാണ്. പരിമിതികള്‍ക്കുള്ളിലും ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്ന സംസ്ഥാന സര്‍ക്കാരില്‍ ഉറച്ച നിലപാടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വിഹിതമായ 2800 രൂപയ്ക്ക് പുറമേ, സംസ്ഥാന സര്‍ക്കാര്‍ അധികമായി അനുവദിക്കുന്ന 7,000 രൂപ കൂടി ചേര്‍ത്ത് പ്രതിമാസം 14,000/ രൂപയാണ് വേതനം നല്‍കുക. പരിമിതികള്‍ക്കിടയിലും പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനും അദ്ധ്യാപകരെ സംരക്ഷിക്കുന്നതിനും സഹായകമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.Dt.1.8.2018.
************************
ആഗസ്റ്റ് 30 ന് ആരംഭിക്കാനിരുന്ന ഒന്നാം പാദവാര്‍ഷിക പരീക്ഷ 31ലേക്ക് മാറ്റണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണനിലവാര സമിതി യോഗത്തിന്റെ ശുപാര്‍ശ സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. നിപ പ്രതിരോധപ്രവര്‍ത്തനങ്ങളുടെയും മഴക്കെടുതിയുടെയും പശ്ചാത്തലത്തില്‍ നഷ്ടപ്പെട്ട അധ്യയനദിനങ്ങള്‍ പരിഹരിക്കുന്നതിന് എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 13ന് ആരംഭിച്ച് 27ന് അവസാനിക്കുന്ന തരത്തില്‍ പുന:ക്രമീകരിക്കുന്നതിനും സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തു. എല്ലാ ദിവസവും ഉച്ചയ്ക്കുശേഷം ആരംഭിക്കുന്ന എസ്എസ്എല്‍സി വാര്‍ഷിക പരീക്ഷ എല്ലാ ദിവസവും രാവിലെ ഹയര്‍ സെക്കണ്ടറി പരീക്ഷയോടൊപ്പം നടത്താനുള്ള ശുപാര്‍ശയും അനുമതിക്കായി സമര്‍പ്പിക്കും. മഴക്കെടുതി മൂലം അധ്യയനദിനങ്ങള്‍ നഷ്ടപ്പെട്ട ജില്ലകളിലെ സ്‌കൂളുകളില്‍ അധ്യയനദിനങ്ങള്‍ ക്രമീകരിക്കാന്‍ ആറാം പ്രവൃത്തിദിനം ഉള്‍പ്പെടെ രണ്ടാം ശനിയാഴ്ച ഒഴികെയുള്ള മറ്റു ശനിയാഴ്ചകള്‍ കൂടി പ്രവൃത്തിദിനമായി ക്രമീകരിക്കും. ജില്ലയിലെ ഉപ ഡയറക്ടര്‍മാര്‍ അടിയന്തരമായി ക്യുഐപിയോഗം വിളിച്ചുചേര്‍ത്ത് ജില്ലകളിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നഷ്ടപ്പെട്ട പ്രവൃത്തിദിനങ്ങള്‍ക്ക് പരിഹാരം കാണണം. സ്‌കൂള്‍ പ്രവൃത്തി ദിനങ്ങളില്‍ വിദ്യാഭ്യാസവകുപ്പിന്റെ അനുമതികൂടാതെ യാതൊരുവിധ പാഠേ്യതര പരിപാടികളും നടത്തരുതെന്നും വിദ്യാലയങ്ങളുടെ മതേതര സ്വഭാവം നഷ്ടപ്പെടുന്ന രീതിയിലുള്ള പരിപാടികള്‍ നടത്താന്‍ പാടില്ലെന്നും യോഗം നിര്‍ദ്ദേശിച്ചതായും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. Dt.31.7.2018.
************************
കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇന്ന് (ആഗസ്റ്റ് ഒന്ന്) നടത്തേണ്ട ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ മാറ്റിവച്ചു. ആഗസ്റ്റ് രണ്ട് മുതല്‍ നടക്കേണ്ട പരീക്ഷകള്‍ മാറ്റമില്ലാതെ നിലവിലെ ടൈംടേബിള്‍ പ്രകാരം നടത്തും. Dt.31.7.2018.
************************
പ്ലസ് വണ്‍ ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തതും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തതും മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിച്ചതും ആയവരുടെ സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസള്‍ട്ട് www.hscap.kerala.gov.in ലെ ''SUPPLEMENTARY RESULTS'' എന്ന ലിങ്കില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ലിങ്കില്‍ ലഭിക്കുന്ന രണ്ട് പേജുള്ള അലോട്ട്‌മെന്റ് സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ ഇന്ന് (ആഗസ്റ്റ് ഒന്ന്) രാവിലെ മുതല്‍ ആഗസ്റ്റ് രണ്ട് വൈകിട്ട് നാലിന് മുമ്പായി സ്ഥിരപ്രവേശനം നേടണം. Dt.31.7.2018.
************************
പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം ശാസ്ത്രീയമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതി പ്രീസ്‌കൂള്‍ പാഠ്യ പദ്ധതി രൂപരേഖ, പ്രീസ്‌കൂള്‍ അധ്യാപക സഹായി (കളിപ്പാട്ടം) പ്രീസ്‌കൂള്‍ കുട്ടികള്‍ക്കുള്ള പ്രവര്‍ത്തന കാര്‍ഡുകള്‍ (കളിത്തോണി ഭാഗം-1), പ്രവര്‍ത്തന കാര്‍ഡു കളുടെ വിനിമയ സഹായി എന്നിവ പ്രസിദ്ധീകരിച്ചു. ഇവ എസ്.സി.ഇ.ആര്‍.ടി വെബ്‌സൈറ്റില്‍( www.scert.kerala.gov.in) ലഭിക്കും. പ്രീസ്‌കൂള്‍ പാഠ്യപദ്ധതി, പ്രീസ്‌കൂള്‍ അധ്യാപകസഹായി (കളിപ്പാട്ടം) എന്നിവ എസ്.സി.ഇ.ആര്‍.ടി സ്റ്റോറിലും ലഭിക്കും.Dt.31.7.2018.
************************
സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളെയും ബന്ധിപ്പിച്ച് കൈറ്റ് നടപ്പാക്കുന്ന സ്‌കൂള്‍ വിക്കിയിലെ ഏറ്റവും മികച്ച സ്‌കൂളിന് ഒരുലക്ഷം രൂപ അവാര്‍ഡ് നല്‍കും. ഇതോടൊപ്പം ജില്ലയില്‍ ഒന്നും രണ്ടും സഥാനങ്ങളിലെത്തുന്ന സ്‌കൂളുകള്‍ക്കും 10,000, 5,000 രൂപ വീതം പുരസ്‌കാരങ്ങള്‍ നല്‍കും. സഹവര്‍ത്തിത പഠനാനുഭവം പ്രദാനം ചെയ്യുന്നതിനും മലയാളം കമ്പ്യൂട്ടിംഗ് വ്യാപകമാക്കുന്നതിനും കൈറ്റ് (ഐ.ടി.@സ്‌കൂള്‍) ആരംഭിച്ച പദ്ധതിയായ സ്‌കൂള്‍ വിക്കി'യില്‍ (www.schoolwiki.in) 15000 ത്തോളം സ്‌കൂളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 'സ്‌കൂള്‍ വിക്കി'യുടെ കോ-ഓര്‍ഡിനേറ്ററായിരുന്ന ജൂലൈ 19 ന് മരണപ്പെട്ട മലപ്പുറം ജില്ലയിലെ കൈറ്റ് കോ-ഓര്‍ഡിനേറ്റര്‍ കെ.ശബരീഷിന്റെ പേരിലാണ് പ്രഥമ സ്‌കൂള്‍ വിക്കി സംസ്ഥാന അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 'സ്‌കൂള്‍ വിക്കി'യില്‍ നിലവില്‍ അംഗമായ എല്ലാ സ്‌കൂളുകളെയും അവാര്‍ഡിന് പരിഗണിക്കും. സ്‌കൂളുകള്‍ ഇതിനായി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. ആഗസ്റ്റ് 15 വരെ നടത്തുന്ന പുതുക്കല്‍ കൂടി പരിഗണിച്ചായിരിക്കും അവാര്‍ഡ് നല്‍കുക എന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ അറിയിച്ചു. അവാര്‍ഡിനു പുറമെ തുടര്‍ന്നും സ്‌കൂളുകളെ ഗ്രേഡ് ചെയ്യുന്നതിലും 'സ്‌കൂള്‍ വിക്കി'യിലെ മികവ് പരിഗണിക്കും. ഇന്‍ഫോബോക്‌സിലെ വിവരങ്ങളുടെ കൃത്യത, സ്‌കൂള്‍ താളിലെ ഉള്ളടക്കം, പ്രെറ്റി യു.ആര്‍.എല്‍., സ്‌കൂള്‍ താളിലെ ഉള്ളടക്കം, തുടര്‍ച്ചയായ മെച്ചപ്പെടുത്തല്‍ അധിക താളുകള്‍, താളുകളുടെ വൃത്തിയും സംവിധാന ഭംഗിയും, സ്‌കൂള്‍മാപ്പ്, പ്രോജക്ടുകള്‍ തുടങ്ങിയവയാണ് അവാര്‍ഡ് നിര്‍ണയ മാനദണ്ഡം. അവാര്‍ഡുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ www.kite.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്.Dt.31.7.2018.
************************
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം/ക്രിസ്ത്യന്‍/സിഖ്/ ബുദ്ധ/പാര്‍സി/ ജൈന സമുദായങ്ങളില്‍പ്പെട്ട പ്ലസ് വണ്‍ മുതല്‍ പിഎച്ച്.ഡി വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2018 -19 വര്‍ഷത്തില്‍ നല്‍കുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാത്ത തൊട്ട് മുന്‍വര്‍ഷത്തെ ബോര്‍ഡ്/യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോ, തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഗവണ്‍മെന്റ്/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഹയര്‍സെക്കന്ററി/ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം എം.ഫില്‍/പി.എച്ച്.ഡി കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും എന്‍.സി.വി.ടി യില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.ടി.ഐ/ഐ.ടി.സികളില്‍ തലത്തിലുള്ള ടെക്‌നിക്കല്‍/വൊക്കേഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ മെരിറ്റ് കം -മീന്‍സ് സ്‌കോളര്‍ഷിപ്പിന്റെ പരിധിയില്‍ വരാത്ത കോഴ്‌സുകളില്‍ പഠിക്കുന്നവരാകണം. കോഴ്‌സിന്റെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഫ്രഷായി അപേക്ഷിക്കാന്‍ സാധിക്കൂ. കോഴ്‌സിന്റെ മുന്‍വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ മുന്‍വര്‍ഷത്തെ രജിസ്‌ഷ്രേടന്‍ ഐ.ഡി ഉപയോഗിച്ച് പുതുക്കലിന് അപേക്ഷിക്കണം. റിന്യൂവല്‍ അപേക്ഷകള്‍ www.scholarships.gov.in എന്ന വെബ്‌സൈറ്റിലൂടെ സെപ്റ്റംബര്‍ 30നകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. വെബ്‌സൈറ്റ്: www.dcescholarship.kerala.gov.in www.colleegiateedu.kerala.gov.in ഇമെയില്‍: postmatricscholarship@gmail.com ഫോണ്‍: 0471 2306580, 9446096580, 9446780308.Dt.31.7.2018.
************************
സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 2017-18 വര്‍ഷം ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിച്ചിരുന്ന ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ പ്രധാനാധ്യാപകര്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. Dt.30.7.2018.
************************
സ്‌കോള്‍ കേരള മുഖേനയുള്ള ഹയര്‍സെക്കണ്ടറി കോഴ്‌സുകളുടെ 2018-20 ബാച്ചിലേക്കുള്ള ഒന്നാം വര്‍ഷ പ്രവേശന തീയതികള്‍ ദീര്‍ഘിപ്പിച്ചു. പിഴ കൂടാതെ ആഗസ്റ്റ് 14 വരെയും, 60 രൂപ പിഴയോടെ ആഗസ്റ്റ് 23 വരെയും ഫീസടച്ച് www.scolekerala.org മുഖേനെ ഓണ്‍ലയിനായി രജിസ്റ്റര്‍ ചെയ്യാം. പിഴകൂടാതെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ ആഗസ്റ്റ് 23 നകവും, പിഴയോടെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ ആഗസ്റ്റ് 31 നകവും നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ സ്‌കോള്‍ കേരളയുടെ സംസ്ഥാന ഓഫീസിലോ, ബന്ധപ്പെട്ട ജില്ലാ ഓഫീസിലോ നേരിട്ടോ സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ എത്തിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2342950, 2342271, 2342369. Dt.30.7.2018.
************************
സ്‌കോള്‍ കേരള മുഖേനയുള്ള 2018 -20 ബാച്ച് ഹയര്‍സെക്കണ്ടറി കോഴ്‌സ് ഒന്നാം വര്‍ഷ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയും നിര്‍ദ്ദിഷ്ട രേഖകളും അടിയന്തരമായി അതത് ജില്ലാ കേന്ദ്രങ്ങളില്‍ നേരിട്ടോ, സംസ്ഥാന കേന്ദ്രത്തില്‍ സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ, നേരിട്ടോ എത്തിക്കണം.Dt.28.7.2018.
************************
ശാസ്ത്രാഭിമുഖ്യം വളര്‍ത്താന്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായ വിവിധ ഏജന്‍സികള്‍ നടത്തുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് സമഗ്രരേഖ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ഇ.ടി തയ്യാറാക്കിയ 'സ്റ്റീഫന്‍ ഹോക്കിംഗ് എന്ന ഡോക്യുമെന്ററി വീഡിയോ ദൂരദര്‍ശന്‍ ഡയറക്ടര്‍ ബൈജുചന്ദ്രന് നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, എസ്.ഐ.ഇ.ടി ഡയറക്ടര്‍ ബി. അബുരാജ്, എസ്.ഐ.ഇ.ടി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. സ്റ്റീഫന്‍ ഹോക്കിംഗിന്റെ ജീവിതവും ശാസ്ത്രസംഭാവനകളും പ്രതിപാദിക്കുന്ന 30 മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയാണ് തയ്യാറാക്കിയിട്ടുള്ളത്. എസ്.ഐ.ഇ.ടി ഇതിനോടകം 50 ല്‍പരം ജീവചരിത്ര ഡോക്യുമെന്ററികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഡോക്യുമെന്ററിയുടെ പ്രഥമ സംപ്രേഷണം ദൂരദര്‍ശന്‍ അടുത്തയാഴ്ച നിര്‍വ്വഹിക്കും.Dt.27.7.2018.
************************
കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ ഭാഗമായി ആഗസ്റ്റ് ആറ്, ഏഴ് തിയതികളില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരുടെ വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ച് ദേശീയ ലെജിസ്ലേറ്റേഴ്‌സ് കോണ്‍ഫറന്‍സ് നടക്കും. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും കോണ്‍ഫറന്‍സില്‍ നിരീക്ഷകരാകാം. താത്പര്യമുള്ളവര്‍ മേലവിലാസം, പ്രവൃത്തിമേഖല, ഫോണ്‍ നമ്പര്‍, ഇമെയില്‍ എന്നിവ സഹിതം ജൂലൈ 30നു മുമ്പ് kishorrajavarma@niyamasabha.nic.in ല്‍ അപേക്ഷ നല്‍കണം. തെരഞ്ഞെടുക്കപ്പെടുന്നവരെ വിവരം അറിയിക്കുകയും തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം നല്‍കുകയും ചെയ്യും.Dt.27.7.2018.
************************
സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള 16 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് ഹെവി ഡ്യൂട്ടി ഗ്രൈന്‍ഡിംഗ് മെഷീന്‍ വിതരണം ചെയ്യുന്നതിനും ആറ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് ചപ്പാത്തി മേക്കിംഗ് മെഷീന്‍ വിതരണം നടത്തുന്നതിനും പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. ഈ രംഗത്ത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള സ്ഥാപനങ്ങള്‍ /വ്യക്തികള്‍ക്ക് അപേക്ഷിക്കാം. പ്രൊപ്പോസലുകള്‍ ആഗസ്റ്റ് നാല് ഉച്ചയ്ക്ക് രണ്ടു മണിവരെ സ്വീകരിക്കും. നാലിന് വൈകുന്നേരം മൂന്നു മണിക്ക് പ്രൊപ്പോസലുകള്‍ പരിഗണിക്കും. ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് രണ്ടിന് രണ്ടു മണിക്ക് പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ നടക്കും. ഫോണ്‍: 0471 2303229, 2304594.Dt.27.7.2018.
************************
2018 ഏപ്രില്‍ മാസം നടന്ന ഡി.എഡ് രണ്ടും നാലും സെമസ്റ്റര്‍ പരീക്ഷകളുടെയും 2017 നവംബര്‍ മാസം നടന്ന ഒന്ന്, മൂന്ന് സെമസ്റ്റര്‍ പരീക്ഷകളുടെയും മാര്‍ക്ക് ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ് എന്നിവ എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും വിതരണം നടത്തിയതായി പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു. ജൂലൈ 30ന് മുമ്പ് ഐ.ടി.ഇ പ്രിന്‍സിപ്പല്‍മാര്‍ ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റി വിതരണം നടത്തണം. Dt.26.7.2018.
************************
ഡിപ്ലോമാ ഇന്‍ ലാംഗേ്വജ് എഡ്യൂക്കേഷന്‍ (ഡി.എല്‍.ഇ.ഡി) (അറബിക്/ഉറുദു) കോഴ്‌സിന് കൊല്ലം, മലപ്പുറം, കോഴിക്കോട് ഗവ. ടി.ടി.ഐകളില്‍ പ്രവേശനം ലഭിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക്, നിശ്ചിത തീയതിക്കകം അപേക്ഷ സമര്‍പ്പിച്ച യോഗ്യരായ അപേക്ഷകരുടെ ലിസ്റ്റ് www.education.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ആഗസ്റ്റ് എട്ട്, ഒമ്പത് തിയതികളില്‍ ബന്ധപ്പെട്ട സെന്ററുകളില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പ്രവേശനം നേടണം. നിശ്ചിത തീയതിക്കകം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതിരുന്നവര്‍ക്കായി ബന്ധപ്പെട്ട സെന്ററുകളില്‍ 14ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. Dt.26.7.2018.
************************
പോളിടെക്‌നിക് പ്രവേശനത്തിന്റെ നാലാം അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ചവരും മുന്‍ അലോട്ട്‌മെന്റുകളില്‍ അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടാതെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് രജിസ്റ്റര്‍ ചെയ്ത് അലോട്ട്‌മെന്റ് നിലനിര്‍ത്തി ഉയര്‍ന്ന ഓപ്ഷന്‍ ലഭിക്കുന്നതിനായി കാത്തിരുന്നവരും അവര്‍ക്ക് നാലാമത്തെ അലോട്ട്‌മെന്റില്‍ ഏത് സ്ഥാപനത്തിലാണോ അലോട്ട്‌മെന്റ് നിലനില്‍ക്കുന്നത് ആ സ്ഥാപനത്തില്‍ നിര്‍ബന്ധമായും നാളെ (28) വൈകിട്ട് നാലിനുള്ളില്‍ പ്രവേശനം നേടണം. നിശ്ചിത തീയതിക്കുള്ളില്‍ പ്രവേശനം നേടാത്തവരുടെ പ്രവേശനം റദ്ദാകും. അവസാന അലോട്ട്‌മെന്റിന്റെ പ്രവേശനത്തിനുശേഷം സര്‍ക്കാര്‍/എയ്ഡഡ് പോളിടെക്‌നിക്കുകളില്‍ നിലനില്‍ക്കുന്ന ഒഴിവുകളില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ നിന്നും അതത് സ്ഥാപനങ്ങളില്‍ സ്‌പോട്ട് അഡ്മിഷന്‍ വഴി പ്രവേശനം നടത്തും. പ്രവേശനം റദ്ദാക്കി പ്രവേശന പ്രക്രിയയില്‍ നിന്നും പുറത്ത് പോയവര്‍ക്കും അവസാന തിയതിക്കുമുന്‍പായി ചേരാതെ പ്രവേശനം റദ്ദായവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരിക്കില്ല. സ്‌പോട്ട് അഡ്മിഷന്‍ സംബന്ധിച്ച വിവരങ്ങളും, ഓരോ സ്ഥാപനങ്ങളിലും നിലനില്‍ക്കുന്ന ഒഴിവുകളും വെബ്‌സൈറ്റില്‍ ലഭ്യമാകും. Dt.26.7.2018.
************************
മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് വേക്കന്‍സിയില്‍, ജില്ല/ജില്ലാന്തര സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റിന് ലഭ്യമായ അപേക്ഷകള്‍ പരിഗണിച്ചു. ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് ഫലം ഇന്ന് (ജൂലൈ 26) രാവിലെ 10 മുതല്‍ പ്രവേശനം സാധ്യമാകും www.hscap.kerala.gov.in ല്‍ പ്രസിദ്ധീകരിക്കും. TRANSFER ALLOT RESULTഎന്ന ലിങ്കിലൂടെ ലഭിക്കുന്ന രണ്ട് പേജുള്ള അലോട്ട്‌മെന്റ് സ്ലിപ്പും യോഗ്യത സര്‍ട്ടിഫിക്കറ്റ്, റ്റി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകള്‍ എന്നിവയുടെ അസലുകളുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂള്‍/കോഴ്‌സില്‍ ജൂലൈ 30ന് വൈകിട്ട് നാല് മണിക്കുള്ളില്‍ പ്രവേശനം നേടണം. അപേക്ഷ നല്‍കിയിട്ടും ഇതുവരേയും അലോട്ട്‌മെന്റുകളില്‍ ഇടം നേടാന്‍ കഴിയാത്തവര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടുന്നതിന് നിലവിലെ അപേക്ഷ പുതുക്കണം. അപേക്ഷ പുതുക്കുന്നതോടൊപ്പം നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഓപ്ഷനുകളും മാറ്റി നല്‍കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്‌കൂള്‍/കോമ്പിനേഷനുകള്‍ മാത്രമേ ഓപ്ഷനുകളായി തിരഞ്ഞെടുക്കാനാവൂ. നേരത്തെ അപേക്ഷ നല്‍കാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ നല്‍കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ജൂലൈ 30ന് വൈകിട്ട് നാല് മണിവരെ പുതുക്കല്‍/പുതിയ അപേക്ഷാഫോറം സമര്‍പ്പിക്കാം.Dt.25.7.2018.
************************
സര്‍ക്കാര്‍/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാത്ത ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കള്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷ തയാറാക്കി വിദ്യാര്‍ത്ഥി പഠിക്കുന്ന സ്‌കൂള്‍/കോളേജ് മേധാവി മുഖേന 31ന് മുമ്പ് നല്‍കണം. Dt.24.7.2018.
************************
പ്ലസ്‌വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷമുള്ള വേക്കന്‍സി ജില്ല/ജില്ലാന്തര സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റിനായി അഡ്മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.in ല്‍ 24 ന് ഉച്ചയ്ക്ക് ഒരുമണിക്ക് പ്രസിദ്ധീകരിക്കും. ഇതുവരെ ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലോ, സ്‌പോര്‍ട്‌സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിലും ട്രാന്‍സ്ഫറിന് അപേക്ഷിക്കാം. ജില്ലയ്ക്കകത്തോ/മറ്റ് ജില്ലയിലേക്കോ സ്‌കൂള്‍ മാറ്റത്തിനോ, കോമ്പിനേഷന്‍ മാറ്റത്തോടെയുള്ള സ്‌കൂള്‍ മാറ്റത്തിനോ നിശ്ചിത മാതൃകയിലുള്ള അപേക്ഷ അഡ്മിഷന്‍ നേടിയ സ്‌കൂളില്‍ ജൂലൈ 25 ന് ഉച്ചയ്ക്ക് മൂന്നിനുള്ളില്‍ സമര്‍പ്പിക്കണം. Dt.23.7.2018.
************************
സ്‌കോള്‍ കേരള മുഖേന 2018 -19 അധ്യയന വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി കോഴ്‌സ് സ്‌പെഷ്യല്‍ കാറ്റഗറി (പാര്‍ട്ട് മൂന്ന്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 23 മുതല്‍ ആഗസ്റ്റ് 10 വരെ www.scolekerala.org വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഹയര്‍ക്കെണ്ടറി കോഴ്‌സ് ഒരിക്കല്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാതെ സ്‌കോള്‍ കേരള മുഖേന പുതിയൊരു സബ്ജക്ട് കോമ്പിനേഷന്‍ (പാര്‍ട്ട് മൂന്ന്) തെരഞ്ഞെടുത്ത് പഠിക്കുവാന്‍ സാധിക്കും. പുതുതായി തെരഞ്ഞെടുക്കുന്ന സബ്ജക്ട് കോമ്പിനേഷനില്‍ മുമ്പ് വിജയിച്ചിട്ടുള്ള വിഷയങ്ങളുടെ പരീക്ഷ വീണ്ടും എഴുതേണ്ടതില്ല. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അപേക്ഷയോടൊപ്പം ജനറേറ്റ് ചെയ്യുന്ന ബാര്‍കോഡ്, ചെലാന്‍ നമ്പര്‍ ഇവ സഹിതം സംസ്ഥാനത്തെ ഏത് പോസ്റ്റാഫീസിലും ഫീസ് അടയ്ക്കാം. നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ -കേരള, വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ ആഗസ്റ്റ് 18നകം നേരിട്ടോ സ്പീഡ്/രജിസ്‌ട്രേഡ് തപാല്‍ വഴിയോ എത്തിക്കണം. ഫീസ്ഘടനയും, വിശദവിവരങ്ങളും സ്‌കോള്‍ കേരളയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രോസ്‌പെക്ടസില്‍ ലഭിക്കും. ഫോണ്‍: 0471 2342950, 2342271, 2342369.Dt.21.7.2018.
************************
സംസ്ഥാനത്ത് ടെലിവിഷന്‍ ചാനലുകളില്‍ റിയാലിറ്റി ഷോകളിലും മറ്റ് പരിപാടികളിലും കുട്ടികളെ പങ്കെടുപ്പിക്കുമ്പോള്‍ ബന്ധപ്പെട്ട ചാനല്‍ അധികാരികള്‍ കൈക്കൊള്ളേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ചാനലുകളിലും മറ്റും കുട്ടികള്‍ നേരിടുന്ന അനഭിലഷണീയ പ്രവണതകളെക്കുറിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഷൂട്ടിങ്ങുകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് മതിയായ രീതിയില്‍ ഭക്ഷണം നല്‍കുന്നുണ്ടെന്നും ഇടവേളകളില്‍ അവര്‍ക്ക് പഠിക്കാന്‍ അവസരം ഒരുക്കുന്നുണ്ടെന്നും ഷൂട്ടിംഗ് വേളകളില്‍ രക്ഷകര്‍ത്താവ് കൂടെയുണ്ടെന്നും ചാനല്‍ അധികൃതര്‍ ഉറപ്പാക്കണം. റിയാലിറ്റി ഷോയിലാണ് കുട്ടി പങ്കെടുക്കുന്നതെങ്കില്‍ മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ കുട്ടി പുറത്താവുന്ന സാഹചര്യമുണ്ടായാല്‍ കുട്ടിയുടെ ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയിലുള്ള വിലയിരുത്തലുകള്‍ നടത്താതിരിക്കാന്‍ വിധികര്‍ത്താവ് ശ്രദ്ധിക്കണം. കുട്ടിയുടെ സ്‌കൂള്‍ പഠനം പത്തുദിവസത്തിലധികം മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കണം കുട്ടികളുടെ ഷൂട്ടിംഗ് സാഹചര്യങ്ങള്‍ ഒരുക്കേണ്ടത്. കുട്ടികള്‍ക്ക് അനുയോജ്യമായ മേക്കപ്പ് ആയിരിക്കണം ഉപയോഗിക്കേണ്ടത്. കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുത്. കുട്ടികള്‍ക്കുനേരെ ലൈംഗിക അതിക്രമങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തണം. കുട്ടികളെ കലാപരിപാടികളില്‍ പങ്കെടുപ്പിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ 2017 ജൂണ്‍ രണ്ടിലെ കുട്ടികളെ സംബന്ധിച്ച തൊഴില്‍നിയമമനുസരിച്ച് ഒരു ദിവസം ഒരു കുട്ടിയെ അഞ്ചു മണിക്കൂറില്‍ കൂടുതല്‍ കലാപരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കരുത്. തുടര്‍ച്ചയായി മൂന്നു മണിക്കൂറിലധികവും പങ്കെടുപ്പിക്കരുത്. മാതാപിതാക്കളുടെ സമ്മതം വാങ്ങേണ്ടതും കുട്ടിയുടെ സുരക്ഷിതത്വത്തിനായി നോഡല്‍ ഓഫീസറെ നിയമിക്കേണ്ടതും പ്രതിഫലത്തിന്റെ 20 ശതമാനം കുട്ടിയുടെ പേരില്‍ നിക്ഷേപിക്കേണ്ടതുമാണ്. കുട്ടിയുടെ ഇംഗിതത്തിനെതിരായി നിര്‍ബന്ധപൂര്‍വം പരിപാടികള്‍ അവതരിപ്പിക്കാന്‍ പാടില്ല. ഈ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചുവേണം കുട്ടികളെ ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ എന്ന വ്യവസ്ഥ നടപ്പാക്കുന്നതിനുള്ള നടപടികള്‍ ജില്ലാ കളക്ടര്‍മാരും ജില്ലാ ലേബര്‍ ഓഫീസര്‍മാരും കൈക്കൊള്ളണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.Dt.21.7.2018.
************************
വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ജൂലൈ 24 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ആഗ്‌സറ്റ് ഒന്നു മുതലായിരിക്കും. പുന:ക്രമീകരിച്ച ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് പരീക്ഷാ ബോര്‍ഡ് അറിയിച്ചു.Dt.20.7.2018.
************************
പ്ലസ്‌വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. 'www.hscap.kerala.gov.in' ലെ 'SUPPLEMENTARY RESULTS' എന്ന ലിങ്കിലൂടെ ഫലം പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുളള അലോട്ട്‌മെന്റ് സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ ജൂലൈ 20 ന് രാവിലെ 10 മണി മുതല്‍ ജൂലൈ 23 ന് വൈകീട്ട് 4 മണിക്ക് മുമ്പ് സ്ഥിരപ്രവേശനം നേടണം. ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്‌മെന്റുകളില്‍ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും, അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷിക്കാന്‍ ജൂലൈ 16 ന് വൈകീട്ട് 5 മണിവരെ അവസരം നല്‍കിയിരുന്നു. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെ ഉണ്ടായിരുന്ന 24,222 വേക്കന്‍സിയില്‍ പരിഗണിക്കുന്നതിനായി സംസ്ഥാനമൊട്ടാകെ 25,316 അപേക്ഷകള്‍ ലഭിച്ചു. സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷിച്ചതിനുശേഷം മറ്റു ക്വാട്ടകളില്‍ പ്രവേശനം നേടിയ 399 അപേക്ഷകളും സ്‌കൂളുകളില്‍ നിന്നും വെരിഫിക്കേഷന്‍ നടത്താത്ത 161 അപേക്ഷകളും പരിഗണിച്ചിട്ടില്ല. സംവരണതത്വം അനുസരിച്ച് നിലവില്‍ ഉണ്ടായിരുന്ന വേക്കന്‍സി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്‌മെന്റിന് പരിഗണിച്ചിട്ടുളളത്. ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലും നാളിതുവരെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ ജില്ലയ്ക്കകത്തോ മറ്റു ജില്ലയിലെ സ്‌കൂളുകളിലേക്കോ കോഴ്‌സുകളിലേക്കോ ട്രാന്‍സ്ഫറിന് അപേക്ഷിക്കാനുളള വേക്കന്‍സിയും തുടര്‍നിര്‍ദ്ദേശങ്ങളും ജൂലൈ 24 ന് ഉച്ചയ്ക്ക് 2 മണിക്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.Dt.19.7.2018.
************************
കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ / ദന്തല്‍ കോളേജുകളില്‍ അഖിലേന്ത്യാ നോമിനികള്‍ക്ക് നീക്കിവെച്ചിട്ടുളള എം.ബി.ബി.എസ് / ബി.ഡി.എസ് സീറ്റുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിന് ഫീസായി ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. അഖിലേന്ത്യാ നോമിനികള്‍ക്കുളള സീറ്റുകളിലേക്കുളള പ്രവേശനം കേന്ദ്ര സര്‍ക്കാര്‍ നേരിട്ടാണ് നടത്തുന്നത്. വ്യാജ പ്രചാരണങ്ങളില്‍ സര്‍ക്കാര്‍ മെഡിക്കല്‍ / ദന്തല്‍ കോളേജ് സ്ഥാപന മേധാവികള്‍ ഉത്തരവാദികളല്ല എന്നും, വ്യാജ സന്ദേശങ്ങളില്‍ വഴി വഞ്ചിതരാകാതിരിക്കുവാന്‍ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡയറക്ടര്‍ അറിയിച്ചു. Dt.18.7.2018.
************************
സംസ്ഥാനത്ത് ഹയര്‍സെക്കണ്ടറി കോഴ്‌സിന് റെഗുലര്‍ സ്‌കൂളില്‍ പ്രവേശനം ലഭിക്കാത്തതും റെഗുലര്‍ പഠനം ആഗ്രഹിക്കാത്തതുമായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോള്‍ കേരള മുഖേന ഹയര്‍സെക്കണ്ടറി കോഴ്‌സ് 2018-20 ബാച്ചില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. പിഴകൂടാതെ ജൂലൈ 31 വരെയും, 60 രൂപ പിഴയോടെ ആഗസ്റ്റ് 10 വരെയുമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഓപ്പണ്‍ റെഗുലര്‍ കോഴ്‌സില്‍ സയന്‍സ് ഉള്‍പ്പെടെയുള്ള കോമ്പിനേഷനുകളില്‍ പ്രൈവറ്റായും രജിസ്റ്റര്‍ ചെയ്ത് പഠിക്കാം. റെഗുലര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ഒന്നും രണ്ടും വര്‍ഷത്തെ പൊതു പരീക്ഷകള്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റാണ്. യോഗ്യത നേടുന്നവര്‍ക്ക് മെഡിക്കല്‍, എന്‍ജിനീയറിംഗ് പൊതു പ്രവേശന പരീക്ഷ എഴുതുന്നതിനും മറ്റ് കോഴ്‌സുകളില്‍ ഉപരിപഠനത്തിനും സാധിക്കും. വിശദവിവരങ്ങള്‍ www.scolekerala.org എന്ന വെബ്‌സൈറ്റിലും 0471 2342950, 2342271, 2342369 എന്നീ നമ്പറുകളിലും ലഭിക്കും. Dt.18.7.2018.
************************
ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിലെ തിരുവനന്തപുരം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റുകളില്‍ ജൂലൈ 20, 21, ആഗസ്റ്റ് 3, 4 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ ഫയല്‍ അദാലത്ത് സംഘടിപ്പിക്കും. തീര്‍പ്പാക്കാതെ കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനു പരാതിക്കാര്‍ ബന്ധപ്പെട്ട രേഖകളുമായി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റുകളില്‍ നേരിട്ട് ഹാജരാകണം. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് പ്രന്‍സിപ്പല്‍മാര്‍/അധ്യാപകര്‍/മാനേജര്‍/പൊതുജനങ്ങള്‍ എന്നിവര്‍ നല്‍കുന്ന പുതിയ പരാതികളും സ്വീകരിക്കും. Dt.18.7.2018.
************************
2017ഒക്‌ടോബറില്‍ ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇംപ്രൂവ്‌മെന്റ് പരീക്ഷ സെപ്റ്റംബര്‍ എട്ട്, ഒന്‍പത്, 10 തീയതികളിലായി കേരളത്തിലെ 14 ജില്ലകളിലായി നിശ്ചയിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തും. ഇംഗ്ലീഷ്, രണ്ടാം ഭാഷ, പാര്‍ട്ട് III വിഷയങ്ങളെല്ലാം ഉള്‍പ്പെടെ പരമാവധി മൂന്ന് വിഷയങ്ങള്‍ ഇംപ്രൂവ് ചെയ്യാം. ഒന്നാം വര്‍ഷ തുല്യതാപരീക്ഷയിലെ ഏതെങ്കിലും വിഷയങ്ങള്‍ക്ക് ഹാജരാകാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം. 2017 ഒക്‌ടോബറില്‍ രണ്ടാം വര്‍ഷ തുല്യതാ പരീക്ഷയെഴുതി പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഒന്നും രണ്ടും വര്‍ഷത്തെ വിഷയങ്ങള്‍ വീണ്ടും എഴുതണം. ഇവ ഒന്നാം വര്‍ഷ വിഷയങ്ങള്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എഴുതണം. ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പേപ്പര്‍ ഒന്നിന് 500 രൂപ. സര്‍ട്ടിഫിക്കറ്റ് ഫീസ് 100 രൂപ. പിഴയില്ലാതെ ഫീസ് അടക്കേണ്ട അവസാന തീയതി ആഗസ്റ്റ് എട്ട്. 20 രൂപ പിഴയോടെ ആഗസ്റ്റ് 16 വരെ അടയ്ക്കാം. സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളിലും അല്ലാത്തവര്‍ ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളിലും ഫീസടയ്ക്കണം. നോട്ടിഫിക്കേഷന്റെ പൂര്‍ണരൂപം www.dhsekerala.gov.in ല്‍ ലഭിക്കും. Dt.17.7.2018.
************************
2004, 2009 ശമ്പള പപരിഷ്‌ക്കരണ ഉത്തരവുകള്‍ പ്രകാരമുള്ള ശമ്പള നിര്‍ണയങ്ങളിലെ ആഡിറ്റ് തടസവാദം മുഖേന ശമ്പളത്തില്‍ കുറവുണ്ടായ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌ക്കരണങ്ങള്‍ക്ക് റീ -ഓപ്ഷന്‍ സമര്‍പ്പിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. 22/06/2018 ലെ സ.ഉ (പി) നം. 96/18/ധന ഉത്തരവു പ്രകാരമാണ് അനുമതി. ഉത്തരവു തീയതി മുതല്‍ മൂന്നു മാസമാണ് റീ -ഓപ്ഷന്‍ സമര്‍പ്പിക്കാനുള്ള സമയ പരിധിയെന്നതിനാല്‍ അര്‍ഹരായ എല്ലാ ജീവനക്കാരും അവസരം പ്രയോജനപ്പെടുത്തണമെന്ന് ധനവകുപ്പ് അറിയിച്ചു. Dt.16.7.2018.
************************
2017 ഒക്‌ടോബറില്‍ നടന്ന രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂലൈ 20ന് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളില്‍ എത്തിക്കും. പരീക്ഷാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കേന്ദ്രങ്ങളിലെ പ്രിന്‍സിപ്പാള്‍മാരില്‍ നിന്നും 20 മുതല്‍ കൈപ്പറ്റണമെന്ന് ഹയര്‍സെക്കണ്ടറി എക്‌സാമിനേഷന്‍സ് ബോര്‍ഡ് സെക്രട്ടറി അറിയിച്ചു. Dt.16.7.2018.
************************
ഒക്‌ടോബര്‍ 2017 ല്‍ നടത്തിയ ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റ്:www.dhsekerala.gov.in Dt.16.7.2018.
************************
മെഡിക്കല്‍ പ്രവേശനം ലഭിച്ച പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്ന് കോളേജ് അധികൃതര്‍ ഫീസ് ഈടാക്കരുതെന്ന് സ്വാശ്രയ കോളേജ് മാനേജ്‌മെന്റുകള്‍ക്ക് പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കീമിന്റെ മെഡിക്കല്‍ റാങ്ക് പ്രകാരം എം.ബി.ബി.എസിന് അലോട്ട്‌മെന്റ് ലഭിച്ച പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ പഠന ഫീസും ഇതര ഫീസുകളും നല്‍കുന്നത് സര്‍ക്കാരാണ്. ഇതിനു വിരുദ്ധമായി ഈ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളോട് ഫീസിനത്തില്‍ വന്‍ തുക അടയ്ക്കുവാന്‍ സ്വാശ്രയ കോളേജ് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്നതായി പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷനു വ്യാപകമായ പരാതികളും ആക്ഷേപങ്ങളും ലഭിച്ച സാഹചര്യത്തിലാണ് നിര്‍ദ്ദേശം. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ കോഴ്‌സ് ഫീസ് കോളേജുകള്‍ക്ക് നല്‍കാനുള്ള ചുമതല സര്‍ക്കാരിന്റേതാണ്. ഈ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ കോളേജ് മാനേജ്‌മെന്റിന് നേരിട്ട് ഫീസ് നല്‍കുവാന്‍ പാടില്ല. അതതു കോളേജുകള്‍ക്ക് പട്ടികജാതി വകുപ്പില്‍ നിന്നും ഫീസ് തുക അവകാശപ്പെടാം. വിദ്യാര്‍ത്ഥികളില്‍ നിന്ന് നേരിട്ട് യാതൊരു ഫീസും അവകാശപ്പെടുവാന്‍ കോളേജുകള്‍ക്ക് അധികാരമില്ല. വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളെയും ഭീഷണിപ്പെടുത്തി അനധികൃതമായി ഫീസ് ഈടാക്കുന്നതും ഫീസ് അടച്ചിട്ടില്ല എന്ന കാരണം പറഞ്ഞ് പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് പ്രവേശനം നിഷേധിക്കുന്നതും പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമമായി പരിഗണിക്കുമെന്നും ബന്ധപ്പെട്ട കോളേജ് അധികൃതര്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. Dt.13.7.2018.
************************
2017 ഡിസംബര്‍ മാസം 28, 30 തീയതികളിലായി നടന്ന കെ-ടെറ്റ് പരീക്ഷ വിജയിച്ച് ജൂണ്‍ 30 വരെ ഓണ്‍ലൈന്‍ വേരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാവിദ്യാഭ്യാസ ഓഫീസുകളില്‍ എത്തിച്ചിട്ടുണ്ട്. 2012 മുതല്‍ 2016 വരെ കെ-ടെറ്റ് പരീക്ഷ വിജയിച്ച വേരിഫിക്കേഷന് ഹാജരായിട്ടില്ലാത്ത പരീക്ഷാര്‍ത്ഥികള്‍ 31ന് മുമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ വേരിഫിക്കേഷനെത്തണം. പരീക്ഷാകമ്മീഷണറുടെ പ്രത്യേക ഉത്തരവോടെ മാത്രമേ പിന്നീട് വെരിഫിക്കേഷന്‍ നടത്താന്‍ സാധിക്കൂ. Dt.13.7.2018.
************************
പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി വകുപ്പില്‍ നിന്നും അന്യത്ര സേവനം/വര്‍ക്ക് അറേഞ്ച്‌മെന്റ്/ അദര്‍ ഡ്യൂട്ടി വ്യവസ്ഥയില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അക്കാദമിക്/മിനിസ്റ്റീരിയല്‍/ലാസ്റ്റ് ഗ്രേഡ് സര്‍വീസ് ഉള്‍പ്പെടെയുളള ജീവനക്കാര്‍ സര്‍വീസ് വിവരങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ 16ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് dpidsection@gmail.com ല്‍ നല്‍കണം. പ്രൊഫോര്‍മയും വിശദവിവരങ്ങളും www.educationkerala.gov.in ല്‍ ലഭ്യമാണ്.Dt.12.7.2018.
************************
സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ ക്ലാസ് മുറികളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത് വിലക്കി ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ സര്‍ക്കുലറിറക്കി. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്‌കൂളുകള്‍ ക്ലാസ് മുറികളില്‍ നിന്ന് ഇവ നീക്കം ചെയ്യണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളില്‍ ക്യാമറ സ്ഥാപിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം നിലവിലുണ്ട്. വീഴ്ച വരുത്തുന്ന സ്‌കൂളുകള്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.Dt.12.7.2018.
************************
സംസ്ഥാനത്തെ ഗവണ്‍മെന്റ്, എയ്ഡഡ്, സ്വാശ്രയ പോളിടെക്‌നിക്കുകളിലെ ഉയര്‍ന്ന ഫീസോടുകൂടിയ (22,500/ രൂപ) ഗവണ്‍മെന്റ് സീറ്റുകളിലേക്കുളള രണ്ടാമത്തെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. 14117 സീറ്റുകളിലാണ് ഇതുവരെ അലോട്ട്‌മെന്റ് നല്‍കിയത്. Dt.12.7.2018.
************************
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രകാരമുളള അഡ്മിഷന്‍ www.polyadmission.org ല്‍ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ 19ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും പങ്കെടുക്കാം. യോഗ്യതാ പരീക്ഷയുടെയും നേറ്റിവിറ്റിയുടെയും അസലും പകര്‍പ്പും കൊണ്ടുവരണം. രാവിലെ 9.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. റാങ്ക് ലിസ്റ്റിലെ ക്രമമനുസരിച്ച്, സ്‌പോര്‍ട്‌സ് ക്വാട്ടയിലെ സീറ്റുകള്‍ തെരഞ്ഞെടുക്കാം. സീറ്റ് ലഭിക്കാത്തവര്‍ക്ക് സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളില്‍ പിന്നീട് വരുന്ന ഒഴിവുകളില്‍ പരിഗണിക്കാന്‍ ഓപ്ഷന്‍ ഫോം പൂരിപ്പിച്ച് നല്‍കണം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ അതത് സ്ഥാപനങ്ങളില്‍ അലോട്ട്‌മെന്റ് ഓര്‍ഡറും സര്‍ട്ടിഫിക്കറ്റുകളും സഹിതം രക്ഷിതാവിനോടൊപ്പം 21നകം എത്തി ഫീസടച്ച് അഡ്മിഷന്‍ നേടണം. പ്രവേശനം നേടാത്തവരെ ഈ ക്വാട്ടയില്‍ നിന്ന് ഒഴിവാക്കി ആ സീറ്റുകളിലേക്ക് ഓപ്ഷന്‍ നല്‍കിയവരെ പ്രവേശിപ്പിക്കുന്നതിന് ലിസ്റ്റ് തയ്യാറാക്കും. പുതിയ ലിസ്റ്റ് 24ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.Dt.12.7.2018.
************************
പോളിടെക്‌നിക്കുകളില്‍ എന്‍.സി.സി ക്വാട്ടയിലേക്ക് പരിഗണിക്കുന്നതിന് അര്‍ഹരായവരുടെ റാങ്ക് ലിസ്റ്റ് www.polyadmission.org ല്‍ പ്രസിദ്ധീകരിച്ചു. എന്‍.സി.സിയിലെ പ്രവര്‍ത്തനങ്ങളെ 500 മാര്‍ക്കില്‍ വിലയിരുത്തി നല്‍കുന്ന മാര്‍ക്കും, എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷയിലെ മികവിനെ 500 മാര്‍ക്കില്‍ വിലയിരുത്തി നല്‍കുന്ന മാര്‍ക്കും ചേര്‍ത്ത് 1000 ത്തില്‍ ലഭിക്കുന്ന ആകെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ 18ന് തിരുവനന്തപുരത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ഇന്റര്‍വ്യൂ നടത്തും. 9.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. യോഗ്യതാ പരീക്ഷയുടെയും നേറ്റിവിറ്റിയുടെയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഹാജരാക്കണം. എന്‍.സി.സി ക്വാട്ടയിലെ സീറ്റുകള്‍ റാങ്ക് ലിസ്റ്റിലെ ക്രമത്തില്‍ തെരഞ്ഞെടുക്കാം. സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ശേഷം അര്‍ഹരായവര്‍ക്ക് അലോട്ട്‌മെന്റ് ഓര്‍ഡര്‍ നല്‍കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ അലോട്ട്‌മെന്റ് ഓര്‍ഡറും, സര്‍ട്ടിഫിക്കറ്റുകളും സഹിതം രക്ഷിതാവിനോടൊപ്പം ബന്ധപ്പെട്ട സ്ഥാപനത്തില്‍ 21നകം എത്തി ഫീസടച്ച് അഡ്മിഷന്‍ നേടണം. അഡ്മിഷന്‍ നേടാത്തവരെ 21ന് ശേഷം ഈ ക്വാട്ടയില്‍ പരിഗണിക്കില്ല.Dt.12.7.2018.
************************
പ്ലസ്‌വണ്‍ ഏകജാലക സംവിധാനത്തിലെ വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. അപേക്ഷ സ്‌കൂളില്‍ സമര്‍പ്പിച്ച് അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ സപ്ലിമെന്റററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി RENEWAL FORM നേരത്തെ അപേക്ഷ സമര്‍പ്പിച്ച സ്‌കൂളില്‍ സമര്‍പ്പിക്കണം. ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ വെബ്‌സൈറ്റിലെ APPLY ONLINE SWS എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച് പ്രിന്റൗട്ട് അനുബന്ധ രേഖകള്‍ സഹിതം അടുത്തുള്ള ഏതെങ്കിലും സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കണം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ച് പ്രിന്റൗട്ടില്‍ സ്‌കൂളില്‍ വെരിഫിക്കേഷന്‍ സമര്‍പ്പിക്കാത്തവര്‍ പ്രിന്റൗട്ടില്‍ പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സിക്കനുസരിച്ച് പുതിയ ഓപ്ഷനുകള്‍ എഴുതി ചേര്‍ത്ത് ഏറ്റവും അടുത്ത സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കണം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുളള വേക്കന്‍സിയും മറ്റു വിവരങ്ങളും ജൂലൈ 12ന് അഡ്മിഷന്‍ (www.hscap.kerala.gov.in ) എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുളള അപേക്ഷകള്‍ ജൂലൈ 16ന് വൈകിട്ട് അഞ്ചിനുള്ളില്‍ സമര്‍പ്പിക്കണം.Dt.11.7.2018.
************************
സംസ്ഥാനത്തെ ഗവ. ഐ. ടി. ഐ. കളിലെ ആഗസ്റ്റ് സെഷനിലെ പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന 72500 അപേക്ഷ ലഭിച്ചു. അപേക്ഷ സമര്‍പ്പിച്ചവര്‍ ട്രേഡ് ചോയിസിനായി ഉള്‍പ്പെടുത്തിയിട്ടുളള ഗവ. ഐ. ടി. ഐ. കളില്‍ റാങ്ക് ലിസ്റ്റ് പരിശോധിക്കണം. ഇന്റര്‍വ്യൂവിന്റെ വിശദാംശങ്ങള്‍ക്ക് അതത് ഗവ. ഐ. ടി. ഐ. യില്‍ ബന്ധപ്പെടണം.Dt.11.7.2018.
************************
ഹയര്‍സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീം 2017 -18 ലെ മികച്ച സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും യൂണിറ്റുകള്‍ക്കും വോളണ്ടിയര്‍മാര്‍ക്കുമുളള സംസ്ഥാന, മേഖല, ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനതല മികച്ച പ്രോഗ്രാം ഓഫീസര്‍: കൃഷ്ണനുണ്ണി (മട്ടട), സുബുലുസലാം (എച്ച്.എസ്.എസ് മൂര്‍ക്കനാട്, മലപ്പുറം) ലതീഷ് ഇ.ഐ (ചോത്താവൂര്‍ എച്ച്.എസ്.എസ്. ചമ്പാട് തലശ്ശേരി, കണ്ണൂര്‍). മേഖലാതല മികച്ച പ്രോഗ്രാം ഓഫീസര്‍: സുമ എം.എസ് (ഗവ. എച്ച്.എസ്.എസ് കലഞ്ഞൂര്‍, പത്തനംതിട്ട), പ്രമോദ് ചന്ദ്രന്‍. പി (എച്ച്.എസ്.എസ്. മുണ്ടൂര്‍, പാലക്കാട്), ഷബ്‌ന റ്റി.പി (കാലിക്കറ്റ് ഗേള്‍സ് എച്ച്.എസ്.എസ്, കോഴിക്കോട്). സംസ്ഥാനതല മികച്ച വോളണ്ടിയര്‍മാര്‍ അമല്‍ മനോജ് (ഇരിങ്ങന്നൂര്‍ എച്ച്.എസ്.എസ് കോഴിക്കോട്), അനുശ്രീ. കെ.പി (സീതി സാഹിബ് എച്ച്.എസ്.എസ് തളിപറമ്പ, കണ്ണൂര്‍), ഐശ്വര്യ പി.കെ (ഗവ. എച്ച്.എസ്.എസ് പാല കക്കേങ്ങാട്, കണ്ണൂര്‍), മുഹമ്മദ് റിംഷാന്‍ (ഗവ. എച്ച്.എസ്.എസ് മുത്തേടത്ത്, മലപ്പുറം). മികച്ച മേഖലാതല വോളണ്ടിര്‍മാര്‍: അമൃത അഗസ്റ്റിന്‍ (ഗവ.വി & എച്ച്.എസ്.എസ് ആര്യനാട്, തിരുവനന്തപുരം), നന്ദു. എസ്.നായര്‍ (എസ്.എം.വി.എച്ച്.എസ് പൂഞ്ഞാര്‍, കോട്ടയം), ഫാത്തിമ ആര്‍ഷ. പി (കാലിക്കറ്റ് ഗേള്‍സ് എച്ച്.എസ്.എസ്, കോഴിക്കോട്).Dt.11.7.2018.
************************
ജൂണ്‍ 23,30 തിയതികളില്‍ നടന്ന കെ ടെറ്റ് കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല് പരീക്ഷകളുടെ ഉത്തരസൂചികകള്‍ പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഉത്തരസൂചികകളെക്കുറിച്ച് പരാതികളുണ്ടെങ്കില്‍ വെബ്‌സൈറ്റിലെ നിശ്ചിത മാതൃകയില്‍ ആധാരമായ രേഖകള്‍ സഹിതം 19നകം നേരിട്ടോ, തപാല്‍ മാര്‍ഗമോ പരീക്ഷാ സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ നല്‍കണം. Dt.10.7.2018.
************************
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് 2018 ജൂണില്‍ നടത്തിയ സേവ് എ ഇയര്‍/ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.keralaresults.nic.in എന്ന വെബ്‌സൈറ്റില്‍ സ്‌കോറുകള്‍ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണയവും സൂക്ഷ്മ പരിശോധനയും നടത്തുന്നതിനുള്ള അപേക്ഷകള്‍ ജൂലൈ 17 വരെ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ നിശ്ചിത ഫീസൊടുക്കി അസല്‍ ചെലാന്‍, വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന സ്‌കോര്‍ ഷീറ്റ് എന്നിവയോടൊപ്പം, പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള അപേക്ഷാ ഫാറത്തിന്റെ മാതൃക പ്രിന്റ് ചെയ്ത് പൂരിപ്പിച്ച് വിദ്യാര്‍ത്ഥി പഠനം നടത്തുന്ന സ്‌കൂള്‍ പ്രിന്‍സിപ്പാളിനു സമര്‍പ്പിക്കണം. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അപേക്ഷകള്‍ പരിശോധിച്ച് അപാകതകള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് കൈപ്പറ്റ് രശിതി നല്‍കണം. 18നകം വിദ്യാലയത്തില്‍ ലഭിച്ച അപേക്ഷകളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുകയും വേണം. പുനര്‍മൂല്യ നിര്‍ണയത്തിന് പേപ്പറൊന്നിന് 500 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപയും ''0202-01-102-93-VHSE Fees''എന്ന ശീര്‍ഷകത്തില്‍ ഒടുക്കണം. രണ്ടാം വര്‍ഷ കോഴ്‌സ് പൂര്‍ത്തിയാക്കി അന്തിമ പരീക്ഷ എഴുതി യോഗ്യത നേടാത്ത പ്രൈവറ്റ് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യത നേടുന്നതിന് ജൂലൈ 24 മുതല്‍ നടത്തുന്ന ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. അവര്‍ പഠനം പൂര്‍ത്തിയാക്കിയ സകൂളുകളില്‍ ഫീസടച്ച ചെലാന്‍ സഹിതം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 13.Dt.10.7.2018.
************************
സംസ്ഥാനത്തെ ഗവ.ഐ.ടി.ഐകളിലെ 2018 ആഗസ്റ്റ് സെഷനിലെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവര്‍ ഗവ. ഐ.ടി.ഐകളില്‍ റാങ്ക് ലിസ്റ്റ് പരിശോധിക്കണം. ഇന്റര്‍വ്യൂവിന്റെ വിശദാംശങ്ങള്‍ അതത് ഗവ. ഐ.ടി.ഐയില്‍ നിന്ന് ലഭിക്കും. 72,500 പേരാണ് അപേക്ഷ നല്‍കിയിട്ടുള്ളത്.Dt.7.7.2018.
************************
കേരള റേഷന്‍ വ്യാപാരി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2017-18 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലെ സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിഭാഗം പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ആദ്യ മൂന്ന് പേര്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. താലൂക്ക് സപ്ലൈ ഓഫീസ്/സിറ്റി സ്റ്റേഷനിംഗ് ഓഫീസ് എന്നിവിടങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന്റെ വിവരങ്ങള്‍ ലഭിക്കും. അപേക്ഷ ഒക്‌ടോബര്‍ ഒന്ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.Dt.7.7.2018.
************************
2018-19 അദ്ധ്യയനവര്‍ഷത്തില്‍ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ ഒന്നാം ഓപ്ഷന്‍ ലഭിച്ചവര്‍ ഒഴികെയുള്ളവര്‍ക്ക് ഹയര്‍ ഓപ്ഷന്‍ അനുവദിക്കും. ഹയര്‍ ഓപ്ഷന്‍ ലഭിക്കുന്നതിന് താത്പര്യമുള്ളവര്‍ യൂസര്‍ നൈം, പാസ്‌വേഡ് ഉപയോഗിച്ച് www.transferandpostings.in ല്‍ 'യെസ്' ബട്ടണ്‍ അമര്‍ത്തണം. നിലവിലുള്ള ഒഴിവുകള്‍ വെബ്‌സൈറ്റില്‍ അറിയാം. നിലവില്‍ നല്‍കിയ ഓപ്ഷനുകളില്‍ മാറ്റം അനുവദിക്കില്ല. 18 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാം. Dt.7.7.2018.
************************
ദേശീയ അധ്യാപക അവാര്‍ഡിന് (2017) നോമിനേഷനുകള്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 15 വരെ നീട്ടിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.Dt.7.7.2018.
************************
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുളള ഡയറ്റുകളിലെ ലക്ചറര്‍ തസ്തികയിലേക്ക് സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അധ്യാപകരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ അധ്യാപകരുടെ അപേക്ഷകള്‍ ജൂലൈ 15 വൈകിട്ട് അഞ്ചിനു മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ലഭിക്കണം. വെബ്‌സൈറ്റ്:www.education.kerala.gov.in Dt.7.7.2018.
************************
എസ്.സി.ഇ.ആര്‍.ടി വിവിധ വിഷയങ്ങളിലേക്കുളള ഇന്റേണ്‍ഷിപ്പിന് യോഗ്യരായ അപേക്ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 16. വെബ്‌സൈറ്റ്: www.scert.kerala.gov.in.Dt.7.7.2018.
************************
ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കും വേണ്ടിയുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന്റെ റിസള്‍ട്ട് പ്രസിദ്ധീകരിച്ചു. റിസള്‍ട്ട് അഡ്മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെ ഉണ്ടായിരുന്ന 56,487 ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി ലഭിച്ച 95,638 അപേക്ഷകളില്‍ 93,711 അപേക്ഷകള്‍ അലോട്ട്‌മെന്റിനായി പരിഗണിച്ചു. സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷിച്ചതിനുശേഷം മറ്റ് ക്വാട്ടകളില്‍ പ്രവേശനം നേടിയ 1,032 അപേക്ഷകളും സ്‌കൂളുകളില്‍ നിന്നും വെരിഫിക്കേഷന്‍ നടത്താത്ത 895 അപേക്ഷകളും സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിച്ചിട്ടില്ല. സംവരണ തത്വം അനുസരിച്ച് നിലവില്‍ ഉണ്ടായിരുന്ന വേക്കന്‍സി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്‌മെന്റിന് പരിഗണിച്ചത്. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ വെബ്‌സൈറ്റില്‍ SUPPLEMENTARY RESULTS ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള അലോട്ട്‌മെന്റ് സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ ജൂലൈ ആറിന് രാവിലെ 10 മുതല്‍ ജൂലൈ 10ന് വൈകിട്ട് അഞ്ചിനകം സ്ഥിരപ്രവേശനം നേടണമെന്ന് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ഒഴിവുകളും മറ്റ് വിശദാംശങ്ങളും ജൂലൈ 12ന് അഡ്മിഷന്‍' വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. Dt.5.7.2018.
************************
പോളിടെക്‌നിക് പ്രവേശനത്തിനായുളള രണ്ടാം അലോട്ട്‌മെന്റ് പട്ടിക 11ന് പ്രസിദ്ധീകരിക്കും. ഈ പട്ടിക പ്രകാരം 13നകം പ്രവേശനം നേടണം. 17ന് മൂന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. 18ന് ആദ്യ സെമസ്റ്റര്‍ ക്ലാസുകള്‍ ആരംഭിക്കും. മൂന്നാം അലോട്ട്‌മെന്റ് പട്ടിക പ്രകാരം പ്രവേശനം നേടേണ്ട തിയതി 20 ആണ്. 24ന് നാലാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. 28നകം പ്രവേശനം നേടണം. സീറ്റുകള്‍ നിലവിലുണ്ടെങ്കില്‍ ജൂലൈ 31 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. 31ന് പ്രവേശനം അവസാനിപ്പിക്കും. Dt.5.7.2018.
************************
സ്‌കോള്‍ കേരള മുഖേന 2018-19 അധ്യയന വര്‍ഷം ഹയര്‍സെക്കണ്ടറി കോഴ്‌സിന് രണ്ടാം വര്‍ഷ പ്രവേശനം/പുന:പ്രവേശനത്തിന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് നിര്‍ദ്ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രം അനുവദിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള യൂസര്‍ നെയിമും, പാസ്‌വേര്‍ഡു ഉപയോഗിച്ച് www.scolekerala.org മുഖേന തിരിച്ചറിയല്‍ കാര്‍ഡ് പ്രിന്റെടുത്ത് അനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാക്കി മേലൊപ്പ് വാങ്ങണം. ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതേണ്ടവര്‍ ജൂലൈ 10നകം പരീക്ഷാകേന്ദ്രങ്ങളില്‍ ഫീസ് അടയ്ക്കണമെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. Dt.5.7.2018.
************************
ട്രഷറി/ബാങ്ക്/മണിയോര്‍ഡര്‍ മുഖേന സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍, 2017 വര്‍ഷത്തെ ലൈഫ് മസ്റ്ററിംഗ് നടത്താത്ത പെന്‍ഷന്‍കാര്‍ ജൂലൈ 25 നു മുമ്പ് മസ്റ്ററിംഗ് നടത്തണമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു. അല്ലാത്തവരുടെ 2018 ആഗസ്റ്റ് മാസം മുതലുള്ള പെന്‍ഷന്‍ വിതരണം ചെയ്യുന്നത് താത്ക്കാലികമായി നിര്‍ത്തിവയ്ക്കും. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകളുമായി ട്രഷറിയില്‍ നേരിട്ട് ഹാജരായും കെ.എസ്.ആര്‍ പാര്‍ട്ട് III റൂള്‍ 126 അനുസരിച്ചുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ് ട്രഷറിയില്‍ ഹാജരാക്കിയും കേന്ദ്ര സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സംവിധാനമായ ജീവന്‍ പ്രമാണ്‍ മുഖേനയും (jeevanpramaan.gov.in) ലൈഫ് മസ്റ്ററിംഗ് നടത്താം. Dt.5.7.2018.
************************
'തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വിവിധ എന്‍.എസ്.എസ് യൂണിറ്റുകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വിദ്യാലയങ്ങള്‍, വോളണ്ടിയര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ക്കു സംസ്ഥാന തലത്തില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ നാളെ (ജൂലൈ 7) വിതരണം ചെയ്യും. രാവിലെ 11 ന് തൃശൂര്‍ ടാഗോര്‍ ഹാളില്‍ കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്ന എന്‍.എസ്.എസ് സ്റ്റേറ്റ് ആനുവല്‍ മീറ്റില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. Dt.5.7.2018.
************************
ദേശീയ അദ്ധ്യാപക അവാര്‍ഡ് 2017-18 ന് പരിഗണിക്കാന്‍ ആഗ്രഹിക്കുന്ന ഹയര്‍ സെക്കന്ററി അദ്ധ്യാപകര്‍ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ (www.mhrd.gov.in/www.nationalawardtoteachers.com) നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി ജൂലൈ 15 വരെ ദീര്‍ഘിപ്പിച്ചു.Dt.3.7.2018.
************************
അംഗപരിമിത വിദ്യാര്‍ത്ഥികളുടെ പഠനത്തിന് സാമ്പത്തിക സഹായം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് കേരളത്തില്‍ നിന്നുളള വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ മുതല്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠനം നടത്തുന്ന, 40 ശതമാനത്തില്‍ കുറയാതെ അംഗപരിമിതിയുളളതും 2,50,000 രൂപയില്‍ കവിയാത്ത കുടുംബവാര്‍ഷിക വരുമാനമുളളതുമായ വിദ്യാര്‍ത്ഥികള്‍ക്ക് www.scholarships.gov.in എന്ന വെബ്‌സൈറ്റിലെ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖാന്തിരം ഒക്‌ടോബര്‍ 31നകം അപേക്ഷ സമര്‍പ്പിക്കാം. തപാല്‍ വഴിയോ നേരിട്ടോ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ഫോണ്‍: 0471 2306580 9446096580, 9446780308, Dt.3.7.2018.
************************
ഹയര്‍ സെക്കണ്ടറി രണ്ടാംവര്‍ഷ 2018 മാര്‍ച്ച് പരീക്ഷയുടെ പുനര്‍ മൂല്യനിര്‍ണ്ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം (www.dhskerala.gov.in) എന്ന പോര്‍ട്ടലില്‍ ലഭിക്കും.Dt.30.6.2018.
************************
ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ 2018-19 പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യ വിതരണത്തിന് ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള അവസാന തീയതി ജൂലൈ 10 വൈകിട്ട് അഞ്ച് മണി വരെ നീട്ടി. ഐ.റ്റി @സ്‌കൂളിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഡാറ്റാ എന്‍ട്രി നടത്താം.Dt.30.6.2018.
************************
സംസ്ഥാനത്തെ 45 സര്‍ക്കാര്‍ പോളിടെക്‌നിക്കുകളിലേക്കും ആറ് എയ്ഡഡ് പോളിടെക്‌നിക്കുകളിലേക്കും 19 സ്വാശ്രയ പോളിടെക്‌നിക്കുകളിലെ ഉയര്‍ന്ന ഫീസോടുകൂടിയ (22,500) സര്‍ക്കാര്‍ സീറ്റുകളിലേക്കുമുള്ള അവസാന റാങ്ക് ലിസ്റ്റും ആദ്യ അലോട്ട്‌മെന്റും നാളെ (ജൂലൈ 2) പ്രസിദ്ധീകരിക്കും. www.polyadmission.org, www.dtekerala.gov.in, www.sitttrkerala.ac.in എന്നീ വെബ്‌സൈറ്റുകളില്‍ റാങ്ക് ലിസ്റ്റും അലോട്ട്‌മെന്റും ലഭ്യമാകും.Dt.30.6.2018.
************************
നിപ വൈറസ് ബാധ മൂലം മാറ്റി വച്ച കേരള എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് 2018 (KEE 2018) പരീക്ഷ ജൂലൈ എട്ടിനു നടത്തും. വിദ്യാര്‍ത്ഥികള്‍ മുന്‍പ് ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറ്റുമായി അതതു സെന്ററുകളില്‍ എത്തിച്ചേരണം.Dt.29.6.2018.
************************
കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരത്ത് തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം പഞ്ചാബിലുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ടീച്ചര്‍മാരെ തെരഞ്ഞെടുക്കുന്നു. സൗജന്യതാമസവും ആഹാരവും നല്‍കും. അസിസ്റ്റന്റ് ടീച്ചര്‍മാര്‍ക്ക് മാസം 15000 രൂപയും ടീച്ചര്‍മാര്‍ക്ക് 20000 രൂപയുമാണ് വേതനം. ഐ.ടി.സി അല്ലെങ്കില്‍ ബി.എഡ് ആണ് യോഗ്യത. ഇംഗ്ലീഷ് പരിജ്ഞാനം അഭികാമ്യം. 36 വയസ്സില്‍ താഴെ പ്രായം. വനിതകള്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് (ജൂണ്‍ 29) രാവിലെ 11 ന് തൈക്കാടുള്ള ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം അഭിമുഖത്തിനെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 - 2332113.Dt.28.6.2018.
************************
ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര സിവിലിയന്‍ ബഹുമതിയായ സ്‌കോച്ച് അവാര്‍ഡ് കേരളത്തിലെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ ഡോസ് കേരള വെബ് ആപ്പിന് ലഭിച്ചു. സ്മാര്‍ട്ട് ഗവേണന്‍സ്, ഫിനാന്‍സ്, ബാങ്കിംഗ്, ടെക്‌നോളജി, സാമ്പത്തികശാസ്ത്രം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച മാതൃകകള്‍ക്കാണ് സ്‌കോച്ച് അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്. സ്മാര്‍ട്ട് ഗവേണന്‍സ് വിഭാഗത്തിലെ രണ്ട് അവാര്‍ഡുകളാണ് ഡോസ് കേരളയ്ക്ക് ലഭിച്ചത്. ന്യൂഡെല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ജൂണ്‍ 21 മുതല്‍ 22 വരെ നടന്ന 52-ാമത് സ്‌കോച്ച് ഉച്ചകോടിയില്‍ വച്ച് വി.എച്ച്.എസ്.ഇ ഡയറക്ടര്‍ പ്രൊഫ. എ. ഫറൂക്ക്, ഐ.ടി നോഡല്‍ ഓഫീസര്‍ വിനോജ് സുരേന്ദ്രന്‍ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. വി.എച്ച്.എസ്.ഇ വകുപ്പിലെ 2017-18 ലെ വാര്‍ഷിക പദ്ധതിയില്‍ വിഭാവനം ചെയ്തിരുന്ന ജോബ് ട്രയിന് പദ്ധതി പ്രകാരം കേരളത്തിലെ 60000 വി.എച്ച്.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഓണ്‍ ദ ജോബ് പരിശീലനത്തിന്റെ നടത്തിപ്പ്, ഫണ്ട് അനുവദിക്കല്‍, ഫണ്ട് വിനിയോഗം, മോണിറ്ററിംഗ്, സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം എന്നിവ ഓണ്‍ലൈന്‍ വഴി നടപ്പാക്കുന്നതിന് വേണ്ടി വകുപ്പ് സ്വന്തമായി വികസിപ്പിച്ച വെബ് ആപ്പ് ആണ് ഡോസ് കേരള. കേരള സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം വി.എച്ച്.എസ്.ഇയിലെ ടെര്‍മിനല്‍ പരീക്ഷകളുടെ ചോദ്യ കടലാസുകള്‍ ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യുന്നതിനുള്ള മൊഡ്യൂള്‍, വി.എച്ച്.എസ്.ഇ.യിലെ വിവിധ സ്‌കൂളുകള്‍, ഓഫീസുകള്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ ഇലക്‌ട്രോണിക് ഡാറ്റാബേസ്, ലാബ് ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരുടെ ട്രാന്‍സ്ഫര്‍, പരീക്ഷാഫലം, റിസള്‍ട്ട് വിശകലനം, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ മൊഡ്യൂളുകള്‍ ചുരുങ്ങിയ സമയം കൊണ്ടാണ് ഡോസ് കേരള വികസിപ്പിച്ചെടുത്തത്. ഡയറക്ടര്‍ പ്രൊഫ. എ. ഫറൂക്ക്, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഷീബ എസ്, ഗീത ടി.കെ, മിനി ഇ ആര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ നടരാജന്‍ എന്നിവരുടെ മേല്‍ നോട്ടത്തില്‍ വി.എച്ച്,എസ്.ഇ വകുപ്പിലെ ഐ.ടി. നോഡല്‍ ഓഫീസര്‍ വിനോജ് സുരേന്ദ്രന്‍, സുല്‍ത്താന്‍ബത്തേരി വി.എച്ച്.എസ് സ്‌കൂളിലെ വൊക്കേഷണല്‍ അധ്യാപിക ബേബി വിജിലിന്‍ എന്നിവരാണ് ഡോസ് കേരളയ്ക്ക് സാക്ഷാത്കാരം നല്‍കിയത്.Dt.28.6.2018.
************************
പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി പട്ടികവര്‍ഗ വികസന വകുപ്പ് സംഘടിപ്പിച്ച നീറ്റ്/കീം പ്രവേശന പരീക്ഷയ്ക്കുള്ള പരിശീലനത്തില്‍ പങ്കെടുത്ത 174 വിദ്യാര്‍ത്ഥികളില്‍ 127 വിദ്യാര്‍ത്ഥികളും യോഗ്യത നേടിയതായി പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. കീമിന് (KEAM) മെഡിക്കല്‍ സ്ട്രീമില്‍ എസ്.റ്റി. വിഭാഗത്തില്‍ രണ്ടാം റാങ്ക് നേടിയ ആദര്‍ശ് ഗോപന്‍, ആര്‍ക്കിടെക്ചര്‍ (B.Arch.) ന് എസ്.റ്റി. വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ കെ.എസ്. അമൃത എന്നിവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തവരാണ്. ഒരു വര്‍ഷം നീളുന്ന കോഴ്‌സിന് 80 വിദ്യാര്‍ത്ഥികളും ഒരു മാസത്തെ ക്രാഷ് കോഴ്‌സിന് 94 വിദ്യാര്‍ത്ഥികളും പ്രവേശനം നേടിയിരുന്നു. 103 വിദ്യാര്‍ത്ഥികള്‍ നീറ്റ് പ്രവേശന പരീക്ഷയില്‍ യോഗ്യത നേടി. Dt.28.6.2018.
************************
സംസ്ഥാനത്തെ 45 സര്‍ക്കാര്‍ പോളിടെക്‌നിക്കുകളിലേക്കും ആറ് എയ്ഡഡ് പോളിടെക്‌നിക്കുകളിലേക്കും 19 സ്വാശ്രയ പോളിടെക്‌നിക്കുകളിലെ ഉയര്‍ന്ന ഫീസോടുകൂടിയ (22,500) ഗവണ്‍മെന്റ് സീറ്റുകളിലേക്കുമുളള താല്‍ക്കാലിക റാങ്ക് ലിസ്റ്റും ട്രയല്‍ അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു. www.polyadmission.org, www.dtekerala.gov.in, www.sittrkerala.ac.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. ജൂണ്‍ 28 വരെ അപ്പീലുകള്‍ കൊടുക്കാനും ഓപ്ഷനുകള്‍ ഭാഗീകമായോ പൂര്‍ണമായോ മാറ്റികൊടുക്കാനും സൗകര്യമുണ്ട്. അപേക്ഷകന്‍ അപേക്ഷ രജിസ്റ്റര്‍ ചെയ്ത അതേ പോളിടെക്‌നിക്കിലെത്തി അപ്പീല്‍ ഫയല്‍ ചെയ്യാനും ഓപ്ഷന്‍ മാറ്റാനുമുളള പ്രൊഫോമ പൂരിപ്പിച്ചു നല്‍കണം. അപേക്ഷകന്‍ രജിസ്‌ട്രേഷന്‍ സ്ലിപ്പും ഐഡന്റിറ്റി പ്രൂഫും ഹാജരാക്കണം. അപ്പീലുകള്‍ പരിഗണിച്ചു കൊണ്ടും ഓപ്ഷനുകള്‍ മാറ്റികൊണ്ടുമുളള അവസാന റാങ്ക് ലിസ്റ്റും ആദ്യ അലോട്ട്‌മെന്റും ജൂലൈ രണ്ടിനു പ്രസിദ്ധീകരിക്കും.Dt.27.6.2018.
************************
മെരിറ്റ് ക്വാട്ടയില്‍ പ്ലസ് വണ്‍ പ്രവേശനം നേടിയ സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് അപേക്ഷിച്ചവരുടെ അലോട്ട്‌മെന്റ് ഫലം ഇന്ന് (ജൂണ്‍ 28) രാവിലെ 10 മുതല്‍ പ്രവേശനം സാധ്യമാകുന്ന വിധം പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് www.hscap.kerala.gov.in ല്‍ TRANSFER ALLOTMENT RESULTS എന്ന ലിങ്കിലൂടെ റിസള്‍ട്ട് പരിശോധിക്കാം. ലിങ്കില്‍ നിന്നു ലഭിക്കുന്ന രണ്ടു പേജുള്ള അലോട്ട്‌മെന്റ് സ്ലിപ്പ് എടുത്ത ശേഷം പുതിയ കോമ്പിനേഷനിലേക്കോ, പുതിയ സ്‌കൂളിലേക്കോ ജൂണ്‍ 29 ന് വൈകിട്ട് നാല് മണിക്കുള്ളില്‍ പ്രവേശനം നടത്തണം. മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിനു ജൂണ്‍ 28 മുതല്‍ അപേക്ഷിക്കാം. മുഖ്യഘട്ടത്തില്‍ അപേക്ഷ സ്‌കൂളില്‍ സമര്‍പ്പിച്ച് അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി നേരത്തെ അപേക്ഷ സമര്‍പ്പിച്ച സ്‌കൂളില്‍ റിന്യൂവെല്‍ ഫോം സമര്‍പ്പിക്കണം. ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ വെബ്‌സൈറ്റിലെ APPLY ONLINE-SWS എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി സമര്‍പ്പിച്ച് അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധ രേഖകള്‍ സഹിതം അടുത്തുള്ള ഏതെങ്കിലും ഒരു സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കണം. മുഖ്യഘട്ടത്തില്‍ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ച് പ്രിന്റൗട്ട് വെരിഫിക്കേഷന് സമര്‍പ്പിക്കാത്തവര്‍ പ്രിന്റൗട്ടില്‍ പുതിയ ഓപ്ഷനുകള്‍ എഴുതി ഏറ്റവും അടുത്ത സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കണം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കന്‍സിയും മറ്റു വിവരങ്ങളും ജൂണ്‍ 28 ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള അപേക്ഷകള്‍ ജൂലൈ രണ്ടിന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ സമര്‍പ്പിക്കണമെന്ന് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.Dt.27.6.2018.
************************
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളല്‍്, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണക്ക് അധ്യാപകന്റെ ഒഴിവുണ്ട്. 2018-19 അധ്യയന വര്‍ഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂലൈ മൂന്നിന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂളില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 - 2597900 എന്ന നമ്പരില്‍ ബന്ധപ്പെടണം. വിലാസം : സീനിയര്‍ സൂപ്രണ്ട്, ഡോ. എ.എം.എം.ആര്‍.എച്ച്.എസ്.എസ്, കട്ടേല, ശ്രീകാര്യം പി.ഒ., തിരുവനന്തപുരം - 695 017.Dt.27.6.2018.
************************
സാക്ഷരതാമിഷന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ തുടര്‍വിദ്യാഭ്യാസ പദ്ധതിയിലെ പഠിതാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പും അഭയകേന്ദ്രവും ലഭിക്കും. ഷെല്‍റ്റര്‍ ഹോം കേന്ദ്രീകരിച്ച് തൊഴില്‍ പരിശീലനവും നല്‍കും. നാലാംതരം തുല്യത മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ ട്രാന്‍സ്‌ജെന്‍ഡറുകളെ സൗജ്യന്യമായി പഠിപ്പിക്കുന്നതിനായി സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് സമന്വയ. രാജ്യത്തു തന്നെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഇത്തരത്തിലൊരു വിദ്യാഭ്യാസ പദ്ധതി ആദ്യമായാണ്. നാലാംതരം മുതല്‍ പത്താംതരം തുല്യത വരെയുള്ള പഠിതാക്കള്‍ക്ക് 1000 രൂപയും ഹയര്‍സെക്കന്‍ഡറി തുല്യത പഠിതാക്കള്‍ക്ക് 1250 രൂപയും പ്രതിമാസം സ്‌കോളര്‍ഷിപ്പ് നല്‍കും. നാലാംതരം- 6 മാസം, ഏഴാംതരം- 8മാസം, പത്താംതരം- 10 മാസം, ഹയര്‍സെക്കന്‍ഡറി തുല്യത- രണ്ടുവര്‍ഷവുമായി 20മാസം എന്നിങ്ങനെയാണ് കോഴ്‌സുകളുടെ കാലാവധി. സ്‌കോളര്‍ഷിപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 28) രാവിലെ 11ന് സാമൂഹ്യനീതി മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ തൈക്കാട് പി.ഡബ്ല്യു.ഡി. ഗസ്റ്റ് ഹൗസില്‍ നിര്‍വഹിക്കും. വി.എസ്.ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല ആമുഖ പ്രഭാഷണം നടത്തും. പഠിതാക്കള്‍ക്ക് പിന്തുണയും വിദ്യാഭ്യാസ ഉന്നമനവും ലക്ഷ്യമിട്ടാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത.് സമന്വയ പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ സാക്ഷരതാമിഷന്‍ സംസ്ഥാനത്ത് നടത്തിയ സര്‍വേയില്‍ 918 ട്രാന്‍സ് ജെന്‍ഡറുകള്‍ തുടര്‍പഠനത്തിന് സന്നദ്ധരായിരുന്നു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 145 ട്രാന്‍സ്‌ജെന്‍ഡറുകളാണ് സാക്ഷരതാമിഷന്റെ നാല്, ഏഴ്, പത്ത്, ഹയര്‍സെക്കന്‍ഡറി തുല്യതാ വിഭാഗങ്ങളിലായി സംസ്ഥാനത്ത് പഠനം നടത്തുന്നത്. ഒരോ തുല്യതാ കോഴ്‌സിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും കുറഞ്ഞത് 10 പേര്‍ രജ്‌സിറ്റര്‍ ചെയ്ത ജില്ലകളില്‍ അവര്‍ക്കായി പ്രത്യേകം ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് പ്രത്യേകം ക്ലാസുകള്‍ ഏര്‍പ്പെടുത്തിയത്. ഇവര്‍ക്ക് അഭയകേന്ദ്രങ്ങള്‍ അനുവദിക്കും. പത്തില്‍ താഴെ ആളുള്ള ജില്ലകളില്‍ പൊതുവായി സാക്ഷരതാമിഷന്‍ നടത്തിവരുന്ന തുല്യതാ ക്ലാസുകളിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കും പഠനത്തിന് അവസരം നല്‍കിയിരിക്കുന്നത്.Dt.27.6.2018.
************************
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ രൂപീകരിച്ച 'ലിറ്റില്‍ കൈറ്റ്‌സ്' ഐ.ടി ക്ലബ്ബുകളില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്തുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സര്‍ക്കുലര്‍ പുറത്തിറക്കി. ഒരു വിദ്യാലയത്തില്‍ നിന്ന് 'ലിറ്റില്‍ കൈറ്റ്‌സ്' അംഗങ്ങളായി തെരഞ്ഞെടുത്ത കുട്ടികള്‍ വിടുതല്‍ വാങ്ങി മറ്റ് വിദ്യാലയങ്ങളില്‍ പുതുതായി ചേരുമ്പോള്‍ അവര്‍ക്ക് ആ വിദ്യാലയത്തില്‍ അംഗത്വം നല്‍കാം. നിലവിലുള്ള ഉത്തരവുകള്‍ക്കും സമീപനരേഖയ്ക്കും വിധേയമായി കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്തേണ്ട വിദ്യാലയങ്ങള്‍ 30നകം കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് അപേക്ഷ നല്‍കണം. നിലവില്‍ 1990 സ്‌കൂളുകളിലായി അമ്പതിനായിരത്തോളം കുട്ടികളാണ് 'ലിറ്റില്‍ കൈറ്റ്‌സ്' പദ്ധതിയില്‍ അംഗത്വമെടുത്തിട്ടുള്ളത്. അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുത്ത ഈ കുട്ടികള്‍ക്ക് പ്രാഥമിക പരിശീലനം മലപ്പുറം, കോഴിക്കോട് ഒഴികെയുള്ള ജില്ലകളില്‍ ഈ മാസം പൂര്‍ത്തിയാകും. 'ലിറ്റില്‍ കൈറ്റ്‌സ്' അഭിരുചിപരീക്ഷ ജൂലൈ രണ്ടിന് നടത്തുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ & എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ വിവരം ജൂലൈ അഞ്ചിനകം പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തണം.Dt.27.6.2018.
************************
സംസ്ഥാനത്തെ 45 സര്‍ക്കാര്‍ പോളിടെക്‌നിക്കുകളിലേക്കും ആറ് എയ്ഡഡ് പോളിടെക്‌നിക്കുകളിലേക്കും 19 സ്വാശ്രയ പോളിടെക്‌നിക്കുകളിലെ ഉയര്‍ന്ന ഫീസോടുകൂടിയ (22,500) സര്‍ക്കാര്‍ സീറ്റുകളിലേക്കുമുള്ള താത്ക്കാലിക റാങ്ക് ലിസ്റ്റും ട്രയല്‍ അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു. www.polyadmission.org. , www.dtekerala.gov.in , www.sitttrkerala.ac.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. ജൂണ്‍ 28 വരെ അപ്പീലുകള്‍ നല്‍കാനും ഓപ്ഷനുകള്‍ ഭാഗീകമായോ പൂര്‍ണമായോ മാറ്റാനും സൗകര്യമുണ്ട്. അപേക്ഷകന്‍ ആപ്ലിക്കേഷന്‍ രജിസ്റ്റര്‍ ചെയ്ത അതേ പോളിടെക്‌നിക്കിലെത്തി അപ്പീല്‍ ഫയല്‍ ചെയ്യാനും ഓപ്ഷന്‍ മാറ്റാനുമുള്ള പ്രൊഫോര്‍മ പൂരിപ്പിച്ചു നല്‍കണം. അപേക്ഷകന്‍ രജിസ്‌ട്രേഷന്‍ സ്ലിപ്പും ഐഡന്റിറ്റി പ്രൂഫും ഹാജരാക്കണം. അപ്പീലുകള്‍ പരിഗണിച്ചും ഓപ്ഷനുകള്‍ മാറ്റിക്കൊണ്ടുമുള്ള അവസാന റാങ്ക് ലിസ്റ്റും ആദ്യ അലോട്ട്‌മെന്റു ജൂണ്‍ 30 ന് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്‌മെന്റില്‍ അപേക്ഷകന്‍ ആവശ്യപ്പെട്ട ആദ്യ ഓപ്ഷന്‍ തന്നെ ലഭിക്കുകയാണെങ്കില്‍ ലഭിച്ച ബ്രാഞ്ചിലും സ്ഥാപനങ്ങളിലും നിര്‍ബന്ധമായും പ്രവേശനം നേടണം. അല്ലെങ്കില്‍ പ്രവേശന പ്രക്രിയയില്‍ നിന്നും പുറത്താകും. കിട്ടിയ ഓപ്ഷനുകളില്‍ കൊണ്ട് തൃപ്തരാകാതെ, എന്നാല്‍ ഉയര്‍ന്ന ഓപ്ഷനുകള്‍ക്കുവേണ്ടി മാത്രം ശ്രമിക്കണമെങ്കില്‍ ഏറ്റവും അടുത്ത സര്‍ക്കാര്‍/എയ്ഡഡ് പോളിടെക്‌നിക്കുകളില്‍ പോയി ഉയര്‍ന്ന ഓപ്ഷനുകള്‍ അതേപടിയോ മാറ്റം വരുത്തിയോ മാത്രം രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും. ആദ്യ അലോട്ട്‌മെന്റിന് ശേഷമുള്ള പ്രവേശനവും രജിസ്‌ട്രേഷനും ജൂലൈ അഞ്ചിന് അവസാനിക്കും. Dt.25.6.2018.
************************
ഹയര്‍സെക്കന്‍ഡറി സ്‌പോര്‍ട്‌സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം ജൂണ്‍ 26 രാവിലെ 10ന് പ്രസിദ്ധീകരിക്കും. സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാന്‍ ജൂണ്‍ 25ന് വൈകിട്ട് നാലു മണി വരെ അവസരം നല്‍കും. സ്‌പോര്‍ട്‌സ് ക്വാട്ടയിലേക്കുളള അവസാന അലോട്ട്‌മെന്റാണിത്. www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിലെ Sports allotment Results എന്ന ലിങ്കിലൂടെ എട്ട് അക്കങ്ങളുളള സ്‌പോര്‍ട്‌സ് അപേക്ഷാ നമ്പരും ജനനതീയതിയും നല്‍കി ജില്ല സെലക്ട് ചെയ്ത് ഫലം പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ച

Ranjith Kumar A.K